Malayalam
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി കീര്‍ത്തി സുരേഷും കുടുംബവും; വൈറലായി ചിത്രങ്ങള്‍
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി കീര്‍ത്തി സുരേഷും കുടുംബവും; വൈറലായി ചിത്രങ്ങള്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലും മറ്റ് ഭാഷാ ചിത്രങ്ങളിലും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം.
ഇപ്പോഴിതാ കീര്‍ത്തി സുരേഷിന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയപ്പോള്‍ മാതാപിതാക്കള്‍ക്ക് ഒപ്പം എടുത്ത ഫോട്ടോയാണ് കീര്‍ത്തി പങ്കുവെച്ചിരിക്കുന്നത്.
കീര്‍ത്തി സുരേഷ് തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയ അനുഗ്രഹീതമായ ഒരു പ്രഭാതം.
കുറച്ചുകാലമായി ഹാഫ് സാരി ധരിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഒടുവില്‍ ഞാന്‍ അത് ചെയ്തുവെന്നും കീര്‍ത്തി സുരേഷ് പറയുന്നു.
കീര്‍ത്തിയ്ക്കൊപ്പം അമ്മ മേനകയും അച്ഛന് സുരേഷ് കുമാറും ഒപ്പമുണ്ട്. നിരവധി പേരാണ് ലൈക്കുകളും കമന്റുമായി എത്തിയിരിക്കുന്നത്.
മോഹന്‍ലാല്‍ നായകനായ മരക്കാര്‍: അറബിക്കടലിന്റെ സിംഹമാണ് കീര്‍ത്തി സുരേഷിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
