Connect with us

കുടുംബവിളക്കിലെ വില്ലത്തി വേദികയുടെ പ്രിയപ്പെട്ട നടി ഇതാണ്..!

Malayalam

കുടുംബവിളക്കിലെ വില്ലത്തി വേദികയുടെ പ്രിയപ്പെട്ട നടി ഇതാണ്..!

കുടുംബവിളക്കിലെ വില്ലത്തി വേദികയുടെ പ്രിയപ്പെട്ട നടി ഇതാണ്..!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറയുന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി മീര മാസുദേവ് ആണ്.

കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയതരമായി മാറിയ മറ്റൊരു നടിയാണ് ശരണ്യ ആനന്ദ്. പരമ്പരയില്‍ വേദിക എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. പരമ്പരയിലെ നെഗറ്റീവ് കഥാപാത്രമാണിത്. മികച്ച പ്രകടനമാണ് നടി കാഴ്ചവെയ്ക്കുന്നത്.

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് ശരണ്യ ആനന്ദ്. കുടുംബ വിശേഷങ്ങളും സീരിയല്‍ വിശേഷങ്ങളും സോഷ്യല്‍ മീഡിയകളിലൂടെ നടി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ വൈറലാകുന്നത് ശരണ്യ ആന്ദിന്റെ ക്യു/എ സെക്ഷനാണ്.

തന്റെ ഇഷ്ടപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തെന്നിന്ത്യന്‍ സിനിമയുടെ ലേഡിസൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ശരണ്യയുടെ പ്രിയപ്പെട്ട നടി. ആരാധകന്റെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി.

കൂടാതെ തന്റെ ഭര്‍ത്തവും വീട്ടുകാരും നല്‍കുന്ന പിന്തുണയെ കുറിച്ചും ശരണ്യ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top