Malayalam
സ്‌കൂളില്‍ പഠിക്കുമ്പോള്‍ താനൊരു നാണം കുണുങ്ങി ആയിരുന്നു; കാരണം വാപ്പച്ചി ആണ്
സ്‌കൂളില്‍ പഠിക്കുമ്പോള്‍ താനൊരു നാണം കുണുങ്ങി ആയിരുന്നു; കാരണം വാപ്പച്ചി ആണ്
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് താന്‍ നാണം കുണുങ്ങിയായിതിന്റെ പിന്നിലെ കാരണം മമ്മൂട്ടിയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. അന്ന് തന്നെ അറിയാവുന്നവര്‍ക്ക് ഇപ്പോള്‍ താന്‍ ഒരു ആക്ടറായതില്‍ അദ്ഭുതമാണെന്നും താരം പറയുന്നു.
”പഠനകാലത്ത് എനിക്ക് ഭയങ്കര നാണമായിരുന്നു. ഗ്രൂപ്പ് ഡാന്‍സിലൊക്കെ ഞാനുമുണ്ടാവുമായിരുന്നു. പത്തു പന്ത്രണ്ട് പേരൊക്കെയുണ്ടെങ്കില്‍ ഞാനവരുടെ പിറകില്‍ പോയി നില്‍ക്കും.
കുറേപ്പേര് പാടാനുണ്ടെങ്കില്‍ അവരുടെ കൂടെപ്പാടും. എന്നെ അന്ന് അറിയാവുന്നവര്‍ക്ക് ഇപ്പോള്‍ ഞാന്‍ ഒരു ആക്ടറായതില്‍ അദ്ഭുതമാണ്. ഞാന്‍ ഒരു വേദിയില്‍ പ്രസംഗിക്കുന്നത് കേള്‍ക്കുമ്പോള്‍ അദ്ഭുതമാണ്.”
”ഞാന്‍ നാണം കുണുങ്ങിയായിരുന്നതിന് കാരണം ഞാന്‍ തന്നെ എനിക്ക് നല്‍കിയിരുന്ന സമ്മര്‍ദം കാരണമാണെന്ന് തോന്നുന്നു. ഇന്നത്തെ പോലെ അന്നും വാച്ചച്ചി വലിയ സ്റ്റാറാണ്.
ഒരു താരത്തിന്റെ മകനായത് കൊണ്ട് എല്ലാവരും എന്നില്‍ നിന്ന് എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കുമോയെന്നതായിരുന്നു എന്റെ ടെന്‍ഷന്‍, ഇഷോഴൊക്കെയാണ് ആ ടെന്‍ഷന്‍കുറച്ചൊക്കെ മാറിത്തുടങ്ങിയത്” എന്നാണ് ദുല്‍ഖറിന്റെ വാക്കുകള്‍.
അതേസമയം, കുറുപ്പ് എന്ന ചിത്രമാണ് ദുല്‍ഖറിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ദുല്‍ഖറഖിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
35 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മെയ് 28ന് റിലീസ് ചെയ്യും. സല്യൂട്ട് ആണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുഴുനീള പൊലീസ് വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.
