ഉത്തര ഉണ്ണി വിവാഹിതയാകുന്നു; വൈറലായി സേവ് ദ ഡേറ്റ് ചിത്രങ്ങള്‍
മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഊര്‍മ്മിള ഉണ്ണി. താരത്തിന്റെ മകള്‍ എന്ന നിലയിലും നടി എന്ന നിലയിലും ഉത്തര ഉണ്ണിയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഉത്തര വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ വര്‍ഷം പുറത്ത് വന്നിരുന്നു.
എന്നാല്‍ കൊവിഡും ലോക് ഡൗണും കാരണം ഉത്തരയുടെ വിവാഹം മാറ്റി വച്ചിരുന്നു. ഇപ്പോളിതാ വിവാഹതീയതി വെളിപ്പെടുത്തുകയാണ് താരം.
ഇപ്പോള്‍ ഉത്തര പങ്കിട്ട സേവ് ദി ഡേറ്റ് വീഡിയോയിലൂടെ ഈ വര്‍ഷം ഏപ്രില്‍ അഞ്ചിനുള്ള ശുഭമുഹൂര്‍ത്തത്തില്‍ താനും നിതേഷും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നു എന്നാണ് താരപുത്രി അറിയിച്ചിരിക്കുന്നത്.
സേവ് ഡി ഡേറ്റ് വീഡിയോയും ചിത്രങ്ങളും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഭരതനാട്യം നര്‍ത്തകിയായ ഉത്തര ‘വവ്വാല് പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
ലെനിന് രാജേന്ദ്രന് ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്.
