Connect with us

നാലു വിവാഹവും അബന്ധങ്ങളായിരുന്നു; ഭര്‍ത്താക്കന്മാരില്‍ പ്രണയം തോന്നിയത് ഒരാളോട് മാത്രം, തുറന്ന് പറഞ്ഞ് രേഖ രതീഷ്

Malayalam

നാലു വിവാഹവും അബന്ധങ്ങളായിരുന്നു; ഭര്‍ത്താക്കന്മാരില്‍ പ്രണയം തോന്നിയത് ഒരാളോട് മാത്രം, തുറന്ന് പറഞ്ഞ് രേഖ രതീഷ്

നാലു വിവാഹവും അബന്ധങ്ങളായിരുന്നു; ഭര്‍ത്താക്കന്മാരില്‍ പ്രണയം തോന്നിയത് ഒരാളോട് മാത്രം, തുറന്ന് പറഞ്ഞ് രേഖ രതീഷ്

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് രേഖ രതീഷ്. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറിയില്‍ എത്താറുള്ള താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലെ പത്മാവതി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതോടു കൂടിയാണ് നിരവധി അമ്മ കഥാപാത്രങ്ങല്‍ താരത്തെ തേടിയെത്തിയത്.

18ാം വയസ്സിലായിരുന്നു രേഖയുടെ ആദ്യ വിവഹം. യൂസഫ് എന്നയാളെയാണ് വിവാഹം കഴിച്ചത്. എന്നാല്‍ ആ ദാമ്പദ്യ ജീവിതം അധിക നാള്‍ നീണ്ടു നിന്നില്ല. തുടര്‍ന്ന് നടന്‍ നിര്‍മല്‍ പ്രകാശിനെ വിവാഹം കഴിച്ചു എങ്കിലും അദ്ദേഹത്തെ മരണത്തോടു കൂടി ആ ബന്ധവും അവസാനിച്ചു.

കമല്‍ റോയ് നെ വിവാഹം ചെയ്തു. ഈ ബന്ധവും അധിക നാള്‍ നീണ്ടു നിന്നില്ല. തുടര്‍ന്ന് അഭിഷേകുമായി ആണ് വിവാഹം കഴിഞ്ഞത്. ഈ ബന്ധത്തില്‍ അയാന്‍ എന്നൊരു മകനുണ്ട്.

മകനൊപ്പം രേഖ ഇടയ്ക്കിടെ ചിത്രങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുമ്പ് ഒരു അഭിമുഖത്തില്‍ തന്റെ ജീവിതത്തെ കുറിച്ച് രേഖ പറഞ്ഞ ചില വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അച്ഛനും അമ്മയും പിരിഞ്ഞു, വീടില്ല,

കുടുംബമില്ല എന്ന അവസ്ഥ വന്നപ്പോള്‍ എല്ലായിടത്തും അഭയം തേടാന്‍ വെമ്പുന്ന ഒരു മാനസികാവസ്ഥയിലായി ഞാന്‍. വിവാഹമെല്ലാം അബദ്ധങ്ങളായിരുന്നു. എല്ലാവര്‍ക്കും എന്റെ പണം വേണമായിരുന്നു. അല്ലാതെ ആരും എന്നെ യഥാര്‍ത്ഥത്തില്‍ സ്നേഹിച്ചിരുന്നില്ല.

ഞാന്‍ പ്രണയിച്ചത് ഒരാളെ മാത്രമാണ്, എന്റെ ആദ്യ ഭര്‍ത്താവിനെ. അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്. പിന്നീട് മൂന്നു പേര്‍ കൂടി എന്റെ ജീവിതത്തിലേക്കു വന്നെങ്കിലും ആരോടും അങ്ങനെ ഒരു പ്രണയം തോന്നിയിട്ടില്ല. കഴിഞ്ഞ എട്ടു വര്‍ഷമായി ഞാന്‍ എന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ് ജീവിക്കുന്നത്. ഞങ്ങള്‍ അടിച്ചു പൊളിച്ച് കഴിയുന്നു.

4 വയസുള്ളപ്പോള്‍ ആണ് രേഖ ഉന്നൈ നാന്‍ സന്തിത്തെന്‍ എന്ന തമിഴ് ടി.വി. പരമ്പരയില്‍ രേവതിയുടെ ബാല്യകാലം അവതരിപ്പിച്ചത്. ക്യാപ്റ്റന്‍ രാജുവാണ് സീരിയലിലേക്ക് വീണ്ടും കൈപിടിച്ചുകൊണ്ടുവന്നത്.

14 വയസ്സുള്ളപ്പോളാണ് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. ശ്രീവത്സന്‍ സംവിധാനം ചെയ്ത നിറക്കൂട്ടുകള്‍ എന്ന പരമ്പരയിലാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് എ. എം. നസീര്‍ സംവിധാനം നിര്‍വ്വഹിച്ച മനസ്സ് എന്ന പരമ്പരയില്‍ അഭിനയിച്ചു.

പിന്നീട് ദേവി, കാവ്യാഞ്ജലി എന്നീ പരമ്പരകളില്‍ അഭിനയിച്ചു. കുറച്ചു കാലത്തെ ഇടവേളക്ക് ശേഷം മഴവില്‍ മനോരമയിലെ ആയിരത്തില്‍ ഒരുവള്‍ എന്ന പരമ്പരയിലൂടെ മഠത്തിലമ്മ എന്ന വേഷം ചെയ്ത് തിരിച്ച് ജനശ്രദ്ധപിടിച്ചു പറ്റി.

മികച്ച നടിക്കുള്ള 2014 ലെ ഏഷ്യാനെറ്റ് ടെലിവിഷന്‍ പുരസ്‌കാരം, മികച്ച സ്വഭാവനടിക്കുള്ള 2015 , 2016 , 2017 ലെ ഏഷ്യാനെറ്റ് ടെലിവിഷന്‍ പുരസ്‌കാരം, ജൂറി പാരമര്‍ശം 2018 ലെ ഏഷ്യാനെറ്റ് ടെലിവിഷന്‍ പുരസ്‌കാരം എന്നിവയും ലഭിച്ച നടിയാണ് താരം.

More in Malayalam

Trending