Connect with us

‘എന്റെ പൊന്നഭിലാഷേ… ഒരു മുപ്പത് സെക്കന്‍ഡ്‍; കുഞ്ചാക്കോ ബോബനും സൈജു കുറിപ്പിനുമെതിരെ നിയമ നടപടിക്ക് ഒരുങ്ങി രാഹുല്‍ ഈശ്വര്‍

Malayalam

‘എന്റെ പൊന്നഭിലാഷേ… ഒരു മുപ്പത് സെക്കന്‍ഡ്‍; കുഞ്ചാക്കോ ബോബനും സൈജു കുറിപ്പിനുമെതിരെ നിയമ നടപടിക്ക് ഒരുങ്ങി രാഹുല്‍ ഈശ്വര്‍

‘എന്റെ പൊന്നഭിലാഷേ… ഒരു മുപ്പത് സെക്കന്‍ഡ്‍; കുഞ്ചാക്കോ ബോബനും സൈജു കുറിപ്പിനുമെതിരെ നിയമ നടപടിക്ക് ഒരുങ്ങി രാഹുല്‍ ഈശ്വര്‍

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന സിനിമയ്‌ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങി രാഹുല്‍ ഈശ്വര്‍. ചാനല്‍ ചര്‍ച്ചയില്‍ തനിക്ക് സംസാരിക്കാന്‍ സമയം ചോദിച്ചുള്ള ‘ഒരു 30 സെക്കന്‍ഡ് തരൂ അഭിലാഷേ’ എന്ന രംഗം ചാക്കോച്ചന്‍ ചിത്രത്തിലും കടന്നു വരുന്നുണ്ട്. കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും അലന്‍സിയറും അടക്കമുള്ള കഥാപാത്രങ്ങള്‍ രാഹുല്‍ ഈശ്വറിന്റെ പ്രതികരണത്തോട് പ്രതികരിക്കുന്നുമുണ്ട്. ഇതിനെതിരെയാണ് രാഹുല്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

വ്യക്തിപരമായ അപകീര്‍ത്തിപ്പെടുത്തല്‍, അധിക്ഷേപം എന്നിവ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കുകയെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. ‘ശ്രീ കുഞ്ചാക്കോ ബോബന് എതിരെ, മോഹന്‍കുമാര്‍ ഫാന്‍സ് എന്ന സിനിമയ്‌ക്കെതിരെ, സംവിധായകന്‍ ജിസ് ജോയ്, ശ്രീ സൈജുകുറുപ്പ് എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നു.

വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി, അധിക്ഷേപം എന്നീ പരാതികളില്‍ ഐപിസി സെക്ഷന്‍ 499,500 എന്നിവ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്ന് പോലീസില്‍ പരാതി നല്‍കും. ഇന്നു തന്നെ നല്‍കും’, രാഹുല്‍ ഈശ്വര്‍ അറിയിച്ചു.

സിനിമാലോകത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ‘മോഹന്‍കുമാര്‍ ഫാന്‍സി’ന്റെ കഥ ബോബി-സഞ്ജയ്‌യുടേതാണ്. കുഞ്ചാക്കോ ബോബനൊപ്പം സിദ്ദിഖ്, കെപിഎസി ലളിത, സൈജു കുറുപ്പ്, രമേശ് പിഷാരടി, സേതുലക്ഷ്മി, വിനയ് ഫോര്‍ട്ട്, മുകേഷ്, ശ്രീനിവാസന്‍, അലന്‍സിയര്‍, ആസിഫ് അലി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മാര്‍ച്ച് 19നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.

More in Malayalam

Trending