വിവാഹശേഷം എല്ലാ സ്വഭാവങ്ങളും മാറ്റി, ഇപ്പോള്‍ അരൂരിലെ സ്ഥാനാര്‍ത്ഥി; പ്രിയങ്ക അനൂപ് പറയുന്നു
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയങ്ക അനൂപ്. പരിഭവം പാര്‍വതി എന്ന ഒറ്റ സീരിയലിലൂടെ തന്നെ നിരവധി പേരുടെ പ്രീതി സമ്പാദിക്കുവാന്‍ താരത്തിനായി. ഇപ്പോഴിതാ അരൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നും ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ആയി ജനവിധി തേടുകയാണ് താരം.
എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മൂന്നാം ഘട്ടം പ്രചാരണത്തിന്റെ തിരക്കില്‍ ആയിരിക്കുമ്പോഴാണ് പ്രിയങ്ക തന്റെ പ്രചാരണം ആരംഭിക്കുന്നത്. പ്രചാരണം ആരംഭിക്കാന്‍ വൈകിയെങ്കിലും തന്നെ അരൂര്‍കാര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു എന്ന് പ്രിയങ്ക പറഞ്ഞു. ദാരിദ്ര്യത്തിന് ജാതി ഇല്ല എന്ന പാര്‍ട്ടിയുടെ മുദ്രാവാക്യമാണ് തന്നെ ഈ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്നും പ്രിയങ്ക അനൂപ് പറയുന്നു.
‘ചെറിയൊരു കനാലിന്റെ പ്രശ്നം വന്നപ്പോള്‍ അഞ്ച് വര്‍ഷത്തോളമാണ് പല പാര്‍ട്ടി ഓഫിസുകളില്‍ കയറി ഇറങ്ങിയത്. ഒരാള്‍ പോലും തിരിഞ്ഞുനോക്കിയില്ല. അപ്പോള്‍പിന്നെ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. സാധാരണക്കാരനു വേണ്ടി നല്ലത് ചെയ്യാന്‍ ഒരവസരം കിട്ടുകയാണ് ഇതിലൂടെ. അങ്ങനെയൊരു വിചാരത്തോടെയാണ് മത്സരത്തിനിറങ്ങിയത്.’
‘ഡിഎസ്ജെപി പുതിയൊരു പാര്‍ട്ടിയാണ്. അതിന്റെ ചില ഔദ്യോഗിക കാര്യങ്ങള്‍ വന്നുതുടങ്ങിയിട്ടേ ഒള്ളൂ. അതാണ് പ്രചാരണം ആരംഭിക്കാന്‍ താമസിച്ചത്.’പ്രിയങ്ക പറഞ്ഞു. കെ.എന്‍. അംബിക എന്നാണു ഔദ്യോഗിക പേര് എങ്കിലും പ്രിയങ്ക എന്ന പേരില്‍ തന്നെയാണ് വോട്ടര്‍മാരെ സമീപിക്കുന്നതെന്നും താരം പറഞ്ഞു.
മിനിസ്ക്രീനില്‍ മാത്രമല്ല, ബിഗ്സ്ക്രീനിലും നിരവധി നല്ല കഥാപാത്രങ്ങളാണ് പ്രിയങ്ക അവതരിപ്പിച്ചിരിക്കുന്നത്. 1994 ല്‍ തെന്മാവിന് കോമ്പത്ത് എന്ന ചിത്രത്തിലൂടെ ആണ് പ്രിയങ്ക ആദ്യമായി സ്ക്രീനില്‍ എത്തുന്നത്. തുടര്‍ന്ന് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിനായി. തിരക്കഥാകൃത്തും ,സംവിധായകനുമായ അനൂപ് കൃഷ്ണനാണ് താരത്തിന്റെ ഭര്‍ത്താവ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും.
രണ്ട്
മൂന്നു വര്‍ഷത്തോളം നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. വിവാഹം കവിക്കാതെ
ജീവിക്കാം എന്നായിരുന്നു ചിന്ത. എന്നാല്‍ ദൈവം നല്ലൊരു ആളെ തന്നു.
അനൂപിന്റെ വീട്ടില്‍ സമ്മതിക്കുമോ എന്ന ടെന്‍ഷന്‍ മാത്രമേ
ഉണ്ടായിരുന്നുള്ളൂ. പിന്നെ തന്റെ സ്വഭാവം വെച്ച് കല്യാണം കഴിഞ്ഞ് പോയാല്‍
രണ്ടോ മൂന്നോ ദിവസം കൊണ്ട് ഞാന്‍ തിരിച്ച് വരുമെന്നായിരുന്നു അമ്മയുടെ
പേടി. പക്ഷെ കല്യാണം കഴിഞ്ഞിട്ട് നാല് വര്‍ഷമായിട്ടും ഇപ്പോള്‍ അമ്മയെ
കാണാന്‍ പോകാറില്ല. വല്ലപ്പോഴുമേ അങ്ങോട്ട് പോകാറുള്ളു. കല്യാണം കഴിഞ്ഞതോടെ
എല്ലാ സ്വഭാവും മാറി. മാറ്റി എടുത്തുവെന്നും പ്രിയങ്ക പറഞ്ഞിരുന്നു.
