Malayalam
ബേബി മോണിക്കയുടെ ഡബ്ബിംഗ് വീഡിയോ പുറത്ത് വിട്ട് മമ്മൂട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ബേബി മോണിക്കയുടെ ഡബ്ബിംഗ് വീഡിയോ പുറത്ത് വിട്ട് മമ്മൂട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് എന്ന ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരണം ആയിരുന്നു ചിത്രത്തിനു ലഭിച്ചത്. കോവിഡിനു ശേഷം തിയേറ്ററുകള്‍ വീണ്ടും തുറന്നപ്പോള്‍ പഴയ തിയേറ്റര്‍ കാലത്തിലേയ്ക്ക പ്രേക്ഷകരെ എത്തിക്കുവാന്‍ ദി പ്രീസ്റ്റ് എന്ന ചിത്രത്തിനായി എന്നാണ് എല്ലാവരുടെയും അഭിപ്രായം.
ഇപ്പോഴിതാ ദി പ്രീസ്റ്റില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബേബി മോണിക്കയുടെ ഡബ്ബിങ്ങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. വീഡിയോ മമ്മൂട്ടിയും പങ്കുവെച്ചിട്ടുണ്ട്.
മോണിക്ക തമിഴില്‍ നിന്നിയാതുകൊണ്ട് നിലീന അനീഷ് എന്ന കുട്ടിയാണ് ഡയലോഗുകള്‍ ഡബ്ബ് ചെയ്തത്. എന്നാല്‍ ചിത്രത്തിലെ മോണിക്കയുടെ എഫ്ക്റ്റ് ശബ്ദങ്ങള്‍ മോണിക്ക ഡബ്ബ് ചെയ്യുന്ന വീഡിയോ ആണിപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്:
മോണിക്കയുടെ ഡബ്ബ്,
ബേബി മോണിക്ക തമിഴില്‍ നിന്നായതുകൊണ്ട് പ്രീസ്റ്റില്‍ മോണിക്കയുടെ ഡയലോഗുകള്‍ നിലീന അനീഷ് എന്ന ഓഡിഷനിലൂടെ കണ്ടെത്തിയ കുട്ടിയെ വെച്ചാണ് ചെയ്യ്തത് , എന്നാല്‍ ചിത്രത്തില്‍ മോണിക്കയുടെ എഫെക്റ്റുകള്‍ മോണിക്ക തന്നെയാണ് ഡബ്ബ് ചെയിതിരിക്കുന്നത് എന്നായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്.
