News
വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നടന് ആര്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നടന് ആര്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ആര്യയുടെ പുതിയ ചിത്രമായ ‘സര്‍പാട്ട പരമ്പര’യുടെ ഇന്ട്രോഡക്ഷന് വീഡിയോ പുറത്തിറങ്ങി. പാ രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്യ ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന് പാ രഞ്ജിത്തിന് നടന് നന്ദിയും അറിയിച്ചിട്ടുണ്ട്.
സര്പ്പാട്ടയുടെ ലോകത്തിന്റെ ഒരു ആമുഖം ഇതാ. ഞങ്ങളിലെ ഏറ്റവും മികച്ചത് കൊണ്ടുവന്നതിന് നന്ദി പാ രഞ്ജിത്ത് സാര്‍ എന്നായിരുന്നു ആര്യ പറഞ്ഞത്.
ചിത്രത്തിനായി ആര്യയും മറ്റ് താരങ്ങളും ജിമ്മില്‍ വര്‍ക്ക് ഔട്ട് നടത്തുന്നതും ബോക്സിങ്ങും മറ്റ് ആയോധന കലകളും പരിശീലിക്കുന്നതും വിഡിയോയില്‍ കാണാം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ വീഡിയോയിലൂടെ പ്രേക്ഷകര്‍ക്കായി പരിചയപെടുത്തുകയും ചെയ്യുന്നു.
ആര്യയുടെ 30-ാമത്തെ ചിത്രമാണിത്. ദുഷാര വിജയനാണ് സര്‍പട്ടാ പരമ്പരൈയിലെ നായിക. നടന് സന്തോഷ് പ്രതാപും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
80കളില്‍ ചെന്നൈയിലെ ആളുകള്‍ക്കിടയിലുള്ള ബോക്സിങ് താല്പര്യത്തെ ചുറ്റിപറ്റിയാണ് കഥ പോകുന്നത്. ചിത്രത്തില്‍ ഷബീര്‍ കല്ലരക്കല്, ജോണ്‍ കൊക്കെന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. പശുപതി, കലയ്യരസന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
