Malayalam
ഓരോ തവണ അടവുകള്‍ തിരുത്തുമ്പോഴും, തിരുത്തപ്പെടുന്നത് എന്നിലെ ഞാന്‍; എല്ലാം ഈ വലിയ മനുഷ്യന്റെ സ്വാധീനം
ഓരോ തവണ അടവുകള്‍ തിരുത്തുമ്പോഴും, തിരുത്തപ്പെടുന്നത് എന്നിലെ ഞാന്‍; എല്ലാം ഈ വലിയ മനുഷ്യന്റെ സ്വാധീനം
സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുള്ള നവ്യാ നായര്‍ നല്ലൊരു നര്‍ത്തകി കൂടിയാണ്. ഇപ്പോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. മനു മാഷിനൊപ്പമുള്ള ഫോട്ടോയാണ് ഇത്.
സ്‌കൂള്‍ കാലഘട്ടത്തിലേ കലാരംഗങ്ങളില്‍ മികവ് തെളിയിച്ചാണ് നവ്യാ നായര്‍ സിനിമയിലേക്ക് എത്തുന്നത്. സിനിമയിലെത്തിയ ശേഷവും നൃത്തരംഗത്തോടുള്ള താല്‍പര്യം കുറഞ്ഞിട്ടില്ല.
അടുത്തിടെ മനു എന്ന ഗുരുവിന്റെ കീഴിലാണ് നവ്യാ നായര്‍ നൃത്തം പഠിക്കുന്നത്. തന്റെ പുതിയ ഫോട്ടോകള്‍ നവ്യാ നായര്‍ ഇപോള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. മനു മാഷിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുകയാണ് നവ്യാ നായര്‍.
മനു മാഷ്. കലയെ കൂടുതല്‍ അറിയാന്‍ ആസ്വദിക്കാന്‍ ,ഇന്ത്യന്‍ സംസ്‌കാരത്തെ നെഞ്ചോടടക്കി പിടിക്കാന്‍ പിടിക്കാന്‍ , ബഹുമാനിക്കാന്‍ , ഒക്കെയും ഈ വലിയ മനുഷ്യന്റെ സ്വാധീനമെന്ന് നവ്യാ നായര്‍ പറയുന്നു.
ഓരോ തവണ അടവുകള്‍ തിരുത്തുമ്പോഴും, തിരുത്തപ്പെടുന്നത് എന്നിലെ ഞാന്‍ എന്ന തോന്നല്‍ തന്നെ. നമുക്കൊന്നും ഒന്നും അറിയില്ല എന്ന് അറിയുന്നിടത്തു നിന്ന് തുടങ്ങുന്നു അറിവ് എന്നും നവ്യാ നായര്‍ പറയുന്നു.
