Malayalam
ഗ്ലാമറസ് ലുക്കില്‍ ഐശ്വര്യ ലക്ഷ്മി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫോട്ടോ
ഗ്ലാമറസ് ലുക്കില്‍ ഐശ്വര്യ ലക്ഷ്മി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫോട്ടോ
മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മായാനദിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം അന്യഭാഷാ ചിത്രങ്ങളിലും ഇപ്പോള്‍ സജീവമാണ്.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരം പലപ്പോഴും തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ പുതിയ ചിത്രമാണ് വൈറലാകുന്നത്.
സ്കൈ ബ്ലൂ നിറത്തിലുള്ള സ്ലീവ് ലസ് ഷോര്‍ട്ട് ഡ്രസ് ധരിച്ച് ഇരിക്കുന്ന ചിത്രമാണ് ഐശ്വര്യ ലക്ഷ്മി പങ്കുവെച്ചത്. ഞാന്‍ നിങ്ങളുടെ ശ്രദ്ധ തെറ്റിക്കട്ടെ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചത്.
പ്രമുഖ സെലിബ്രിറ്റി ഫോട്ടോഫറായ വൈഷ്ണവ് പ്രവീണാണ് ചിത്രം പകര്‍ത്തിയത്. എന്തായാലും ആരാധകര്‍ക്കിടയില്‍ ചിത്രങ്ങള്‍ വന്‍ ഹിറ്റായിരിക്കുകയാണ്.
സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. അന്ന ബെന്‍, അനുപമ പരമേശ്വരന്, ശ്രിന്ദ, ഐമ റോസ്മി, നൈല ഉഷ, കീര്‍ത്തി സുരേഷ് തുടങ്ങിയ നിരവധി താരങ്ങളാണ് പ്രശംസയുമായി എത്തിയത്.
