Malayalam
ഗേള്‍ഫ്രണ്ട് ഫോട്ടോയെടുത്താല്‍ ഇങ്ങനെയിരിക്കും..!; വൈറലായി അര്‍ച്ചനയുടെ പുത്തന്‍ ഫോട്ടോ
ഗേള്‍ഫ്രണ്ട് ഫോട്ടോയെടുത്താല്‍ ഇങ്ങനെയിരിക്കും..!; വൈറലായി അര്‍ച്ചനയുടെ പുത്തന്‍ ഫോട്ടോ
മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അര്‍ച്ചന കവി. നീലത്താമര എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയ നായികമാരുടെ കൂട്ടത്തിലേയ്ക്ക് എത്തിപ്പെടാന്‍ അര്‍ച്ചനയ്ക്ക് ആയി. തുടര്‍ന്ന് ബെസ്റ്റ് ഓഫ് ലക്ക്, ഹണീ ബി എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു.
എന്നാല്‍ വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. മാത്രമല്ല, തന്റെ യൂട്യൂബ് ചാനലിലൂടെ ഇടയ്ക്കിടെ എത്താറുമുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അര്‍ച്ചന പെയിന്റിങ്, വെബ് സീരിയലുകള്‍ , ബ്ലോഗുകള്‍ എന്നിവയിലൂടെയെല്ലാം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്.
ഇപ്പോഴിതാ താരം പങ്ക് വെച്ച പുതിയ ഫോട്ടോയാണ് ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്. ഗേള്‍ഫ്രണ്ട് ഫോട്ടോയെടുത്താല്‍ ഇങ്ങനെയിരിക്കും..! എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ചിത്രം പങ്ക് വെച്ചിരിക്കുന്നത്.
അര്‍ച്ചനയുടെ ഫോട്ടോ പകര്‍ത്തിയിരിക്കുന്നത് ആകട്ടെ അര്‍ച്ചനയുടെ സുഹൃത്ത് ബെലിന്‍ഡാ ജോണ്‍സാണ്.
