Malayalam
ബാലേട്ടനിലെ ആ കുട്ടി ആണോ ഈ കുട്ടി! 17 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി സോഷ്യല്‍ മീഡിയ
ബാലേട്ടനിലെ ആ കുട്ടി ആണോ ഈ കുട്ടി! 17 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി സോഷ്യല്‍ മീഡിയ
കുടുംബ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. സ്വന്തം കുടുംത്തിലെ അംഗങ്ങളെ പോലെ തന്നെയാണ് പ്രേക്ഷകര്‍ ബാലനെയും കുടുംബത്തെയും വരവേറ്റതും. ഇവരുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെയാണ് പരമ്പര കന്നു പോകുന്നത്. ഈ അടുത്തിടെ മരിച്ച സീരിയല്‍ താരം ചിത്രയെ ശ്രദ്ധേയമാക്കിയ പാണ്ഡ്യന് സ്റ്റോര്‍സിന്റെ മലയാളം റീമേക്ക് കൂടിയാണ് സാന്ത്വനം.
പരമ്പരയിലെ താരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കിടുന്ന ചിത്രങ്ങളും വീഡിയോകളും പുത്തന്‍ വിശേഷങ്ങളും എല്ലാം വൈറലായിമാറാറുണ്ട്. ലൊക്കേഷനിലെ തമാശകളെക്കുറിച്ചുള്ള വീഡിയോയുമായി താരങ്ങളെല്ലാം എത്തുന്നുണ്ട്. സ്ക്രീനിലെ വില്ലത്തിമാര്ക്കൊപ്പം മറ്റ് താരങ്ങള്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ഇടയ്ക്ക് വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ സാന്ത്വനത്തിലെ അഞ്ജലിയെ കുറിച്ചുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയ നിറയെ. അഞ്ജലിയായെത്തുന്നത് ഗോപികയാണ്. ഒരു ഡോക്ടര്‍ കൂടിയാണ് ഗോപിക.
വി.എം. വിനുവിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ദേവയാനി, നിത്യാദാസ് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 2003ല്‍ പ്രദര്‍ശനത്തിനെത്തിയ ബാലേട്ടന് എന്ന ചിത്രം ഇന്നും സുപരിചിതമാണ്. അതില്‍ മോഹന്‍ലാലിന്റെ മക്കളായി അഭിനയിച്ച കുട്ടിക്കുറുമ്പികളെയും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ അതിലെ ഒരു കാന്താരിയാണ് സാന്ത്വനത്തിലെ അഞ്ജലി എന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തുടര്‍ന്ന് നിരവധി ട്രോളുകളും ഇറങ്ങി.
ബാലേട്ടനില്‍ മോഹന്‍ലാലിന്റെ മക്കളായി അഭിനയിച്ചത് സഹോദരിമാരായ ഗോപികയും കീര്‍ത്തനയുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മിനിസ്ക്രീനിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയ രണ്ടാള്‍ക്കും നല്ല സ്വീകരണം ആണ് പ്രേക്ഷകര്‍ നല്‍കിയത്. എന്നാല്‍ പതിനേഴ് കൊല്ലങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ കണ്ട ആ കുരുന്നാണ് ഇന്നത്തെ അഞ്ജലിയെന്ന് കൂടുതല്‍ പേരും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. ആദിത്യന് സംവിധാനം ചെയ്യുന്ന സാന്ത്വനം സീരിയല്‍ നിര്‍മ്മിക്കുന്നത് ചിപ്പി രഞ്ജിത്താണ്. രാജീവ് പരമേശ്വര്‍, ചിപ്പി, ഗിരീഷ് നമ്പ്യാര്‍, അച്ചു സുഗന്ദ്, ഗോപിക, അനില്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
ഹരിയുടേയും അഞ്ജലിയുടേയും വിവാഹം നടത്താനായിരുന്നു ഇരുവീട്ടുകാരും തീരുമാനിച്ചത്. ഹരിയുടെ കാമുകിയായ അപര്‍ണ്ണ വേദിയിലേക്ക് എത്തിയതോടെ കഥാഗതി മാറുകയായിരുന്നു. ഹരിയുടെ സഹോദരനായ ശിവനെ വിവാഹം ചെയ്യുകയായിരുന്നു അഞ്ജലി. നേരില്‍ കണ്ടാല്‍ തമ്മില്‍ തല്ലുന്ന ഇരുവരും വിവാഹ ശേഷവും അതേ സ്വഭാവം തുടരുകയാണ്. ശിവനും അഞ്ജലിക്കും ആരാധകര്‍ മികച്ച പിന്തുണയാണ് നല്കിക്കൊണ്ടിരിക്കുന്നത്. ശിവാഞ്ജലിയെന്ന പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും സജീവമാണ് സോഷ്യല്‍ മീഡിയ.
