Malayalam
സുപ്രിയയുടെ ഹൃദയം കവര്‍ന്ന ഗാനം ഇതാണ്; ഗാനം ആലപിച്ച് പൃഥ്വി
സുപ്രിയയുടെ ഹൃദയം കവര്‍ന്ന ഗാനം ഇതാണ്; ഗാനം ആലപിച്ച് പൃഥ്വി
Published on
മലയാളികള്‍ക്ക് പ്രിയപ്പെട്ട താര കുടുംബമാണ് പൃഥ്വിരാജിന്റേത്. പൃഥ്വിയെ പോലെ തന്നെ കുടുംബത്തിലെ മറ്റുള്ളവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ഇപ്പോഴിതാ, തനിക്ക് പ്രിയപ്പെട്ട ഒരു ഗാനം പൃഥ്വി ആലപിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സുപ്രിയ. ‘പൊന്‍വീണേ നിന്നുള്ളില്‍…’ എന്നു തുടങ്ങുന്ന ഗാനമാണ് പൃഥ്വി ആലപിക്കുന്നത്. പങ്കുവെച്ച് നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്.
കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ‘ബറോസ്’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍. ഇവിടെയും പൃഥ്വിയും സുപ്രിയയും ഒരുമിച്ചെത്തിയിരുന്നു. മമ്മൂട്ടിക്കൊപ്പം സുപ്രിയ പങ്കുവച്ച സെല്‍ഫിയും വൈറലായിരുന്നു.
വിലമതിക്കാനാവാത്ത സെല്‍ഫി എന്ന ക്യാപ്ഷനോടെയാണ് സുപ്രിയ ചിത്രം പങ്കുവച്ചത്. ഈ മനുഷ്യന് എന്ത് കൂളാണെന്നായിരുന്നു സുപ്രിയയുടെ ഫൊട്ടോയ്ക്ക് പൃഥ്വി നല്കിയ കമന്റ്.
Continue Reading
You may also like...
Related Topics:Prithviraj Sukumaran, Social Media, supriya menon
