Malayalam
കയ്യില്‍ ബിയര്‍ കുപ്പിയുമായി രേഖ രതീഷ്; കണ്ട് കണ്ണുതള്ളി സോഷ്യല്‍ മീഡിയ
കയ്യില്‍ ബിയര്‍ കുപ്പിയുമായി രേഖ രതീഷ്; കണ്ട് കണ്ണുതള്ളി സോഷ്യല്‍ മീഡിയ
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് എന്നും സുപരിചിതയായ താരമാണ് രേഖ രതീഷ്. റേറ്റിംഗില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന എല്ലാ ഹിറ്റ് സീരിയലുകളിലും രേഖയുടെ സാന്നിധ്യമുണ്ട്. ആയിരത്തില്‍ ഒരുവള്‍, പരസപരം എന്നീ സീരിയലുകളിലൂടെയാണ് രേഖ പ്രേക്ഷകര്‍ക്ക് കൂടുതലും സുപരിചിതയാകുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ രേഖ ഇടയ്ക്കിടക്ക് തന്റെ ചത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ബാത്ത് ഡ്രസ്സില്‍ അതീവ ഗ്ലാമറസായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധിപ്പേരാണ് ഫോട്ടോകള്‍ക്ക് കമന്റുമായെത്തിയിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഇവ വൈറലായത്.
പുതിയ ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്താറുള്ള രേഖ ഇതിനു മുമ്പ് ജീന്സിനു പുറത്ത് സാരിയുത്ത ലുക്കിലുള്ള ചിത്രവുമായും എത്തിയിരുന്നു. ബോള്‍ഡ് ലുക്കിലെത്തിയ ചിത്രങ്ങള്‍ക്ക് ഏറെ സ്വീകാര്യതയാണ് ലഭിച്ചത്.
ഇടയ്ക്ക് മകനൊപ്പമുള്ള ടിക് ടോക് വീഡിയോയും രേഖ പങ്കുവെയ്ക്കാറുണ്ട് മകന് അയാനു വേണ്ടി മാത്രമാണ് താന്‍ ജീവിക്കുന്നതെന്ന് പലപ്പോഴും രേഖ തുറന്നുപറഞ്ഞിട്ടുമുണ്ട്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, സീ കേരളം അവതരിപ്പിക്കുന്ന പൂക്കാലം വരവായി എന്നീ പരമ്പരകളിലാണ് ഇപ്പോള്‍ രേഖ അഭിനയിക്കുന്നത്.
അഭിനയത്തില്‍ തിളങ്ങി നിന്ന സമയത്താണ് രേഖ രതീഷ് ഇടവേള എടുക്കുന്നത്. പിന്നീട് രേഖയെ പ്രേക്ഷകര്‍ കാണുന്നത് അല്‍പ്പം പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോകുന്ന അവസ്ഥയില്‍ ആണ്. എന്നാല്‍ നാളുകള്‍ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്.
പര്സപരത്തിലെ പദ്മാവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് രേഖ രതീഷ് മിനി സ്ക്രീനില്‍ തന്റെ സ്ഥാനം പിടിച്ചെടുത്തത്.
ആറ് മാസം പ്രായമായ മകനൊപ്പം ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ കാര്യവും രേഖ മുമ്പുള്ള അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലും അധികമായി വേദനയുണ്ടാക്കി.
ഒരു വ്യക്തിയെ വച്ചിട്ട്, ചുറ്റിനും സ്വന്തം വീട്ടുകാര്‍ തൊട്ട് നമ്മളെ അറിയാത്തവര്‍ പോലും കുറ്റപ്പെടുത്തുന്നു. എന്റെ കസിന് സിസ്റ്റേഴ്സ് പോലും എന്റെ അപ്പുറത്തു പോയി നിന്ന് എന്നെ കുറിച്ച് സംസാരിക്കുന്നതുപോലെ കേള്‍ക്കാം. അവര്‍ക്ക് ഇത് നാണക്കേട് ആയി എന്ന് പറയുന്നത് ഞാന്‍ ചെവിക്ക് കേട്ടിട്ടുണ്ട്.
പക്ഷെ ആ സമയത്ത് എനിക്ക് ഒരു പിന്തുണയും കിട്ടിയിരുന്നില്ല. ഞാന്‍ നല്ലോണം സ്ട്രഗിള്‍ ചെയ്തിട്ടാണ് മുന്പോട്ട് പോയത്. മോന് ജനിച്ചതിനു ശേഷം തീരുമാനിച്ചു ഫിനിഷ് ചെയ്യാം എന്ന്. അവനേം കൊണ്ട് ജീവിതം അവസാനിപ്പിക്കാം എന്ന് തന്നെയാണ് തീരുമാനിച്ചത്. അങ്ങിനെ ആ സാഹചര്യത്തിലേക്ക് എത്തിയപ്പോള്‍, പെട്ടെന്ന് ഒരാള്‍ എന്റെ കൈയ്യില്‍ പിടിച്ചു. നിങ്ങള്‍ എന്തിനാ ഇവിടെ വന്നു നിക്കുന്നത് എന്ന് ചോദിച്ചു.
ആ വ്യക്തിക്ക് എന്നെ അറിയുകപോലും ഇല്ല. ആ സെക്കന്‍ഡില്‍ ആ വ്യക്തി എന്നെ പിടിച്ചില്ലായിരുന്നു എങ്കില്‍ ഞാന്‍ എന്റെ മോനുമായി ജീവിതം അവസാനിപ്പിച്ചേനെ. ദൈവം എന്നൊരു വ്യക്തി ആണ് അവിടെ എന്നെ തടഞ്ഞത്. അപ്പോള്‍ ഞാന്‍ അറിഞ്ഞു ഞാന്‍ അങ്ങനെ അവസാനിക്കേണ്ട ഒരു വ്യക്തി അല്ല എന്ന്. ഞാന്‍ എന്തിനാണ് മരിക്കുന്നത് എന്ന് തോന്നി. അന്ന് രക്ഷിച്ച ആ വ്യക്തിയെ താന്‍ പിന്നീട് കണ്ടിട്ടില്ലാ എന്നും രേഖ പറഞ്ഞിരുന്നു.
