Connect with us

രോഗം സാരമില്ലെന്ന് പറഞ്ഞ് വിവാഹം കഴിച്ചു, പക്ഷേ സംഭവിച്ചത് മറ്റൊന്ന്! ശരണ്യ ക്യാൻസറിനോട് മല്ലിടുമ്പോൾ മധുവിധു ആഘോഷിച്ച് ആദ്യ ഭർത്താവ്

Malayalam

രോഗം സാരമില്ലെന്ന് പറഞ്ഞ് വിവാഹം കഴിച്ചു, പക്ഷേ സംഭവിച്ചത് മറ്റൊന്ന്! ശരണ്യ ക്യാൻസറിനോട് മല്ലിടുമ്പോൾ മധുവിധു ആഘോഷിച്ച് ആദ്യ ഭർത്താവ്

രോഗം സാരമില്ലെന്ന് പറഞ്ഞ് വിവാഹം കഴിച്ചു, പക്ഷേ സംഭവിച്ചത് മറ്റൊന്ന്! ശരണ്യ ക്യാൻസറിനോട് മല്ലിടുമ്പോൾ മധുവിധു ആഘോഷിച്ച് ആദ്യ ഭർത്താവ്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ശരണ്യ ശശി. ഒരേസമയം വില്ലത്തിയായി നായികയായും മിനിസ്ക്രീനിൽ തിളങ്ങിയ ശരണ്യ ട്യൂമറിനെ തുടർന്ന് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഗുരുതരാവസ്ഥകളെ തരണം ചെയ്ത് ജീവിതത്തിലേക്ക് മടങ്ങി വന്ന ശരണ്യയെ വീണ്ടും ട്യൂമർ തേടിയെത്തി എന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ശരണ്യയുടെ യൂട്യൂബ് ചാനൽ ആയ സിറ്റി ലൈറ്റിൽ ശരണ്യയുടെ അമ്മ എത്തിയാണ് മകളുടെ രോഗവിവരം പങ്കുവെച്ചത്. ഇതോടെ ശരണ്യയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയിൽ ആയിരുന്നു പ്രിയപ്പെട്ടവരും ആരാധകരും.


രണ്ടുമാസം മുമ്പ് നടത്തിയ സ്കാനിങ്ങിൽ ആണ് ശരണ്യയ്ക്ക് വീണ്ടും ട്യൂമർ വളർന്നതായി കണ്ടത്. അതിനാൽ സർജറി ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ഇപ്പോഴിതാ ശരണ്യയുടെ അടിയന്തര സർജറിക്കുശേഷം തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരോട് വിവരങ്ങൾ വിശദീകരിക്കുകയാണ് നടി സീമ ജി നായർ.

മാർച്ച് 29നാണ് ശരണ്യയ്ക്ക് സർജറി നിശ്ചയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഒരാഴ്ച കൊണ്ട് കാര്യങ്ങൾ എല്ലാം മാറി മറയുകയായിരുന്നു.

ശരണ്യയുടെ രോഗ നില പെട്ടെന്ന് വഷളാവുകയും ഗുരുതരാവസ്ഥയിൽ ആയതോടെ സർജറി പെട്ടെന്ന് തന്നെ നടത്തുകയായിരുന്നു. സർജറി വിജയകരം ആണെന്ന് ഡോക്ടർമാർ പറഞ്ഞു എന്ന് സീമ ജി നായർ തന്റെ വീഡിയോയിലൂടെ പങ്കു വെച്ചു.

തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ ആണ് ശരണ്യയുടെ സർജറിയും ചികിത്സയും നടക്കുന്നത്. ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും ശരണ്യയുടെ ക്ഷേമാന്വേഷണം നടത്തുകയും ശരണ്യയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നവരോട് നന്ദിയുണ്ടെന്നും സീമ ജി നായർ കൂട്ടിച്ചേർത്തു.

സൗന്ദര്യവും കഴിവും കൊണ്ടാണ് ശരണ്യ തന്റെ സിനിമാസീരിയല്‍ മേഖലയില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയത്. കൈനിറയെ അവസരങ്ങളുമായി 2012ൽ ഫീൽഡിൽ നിൽക്കുമ്പോഴാണ് തലവേദനയുടെ രൂപത്തിൽ ശരണ്യയെ തേടി ബ്രയിൻ ട്യൂമർ എത്തിയത്. പിന്നീട് ഓരോ വർഷവും ശരണ്യയുടെ തലച്ചോറിൽ ട്യൂമർ വളർച്ചയുണ്ടായി. ഓപ്പറേഷനുകൾ തുടരെ ചെയ്ത് റേഡിയേഷൻ എടുത്തതോടെ ശരണ്യയുടെ മുടി മുഴുവൻ കൊഴിഞ്ഞ് ആരോഗ്യം ക്ഷയിച്ചു.

ഈ അവസരത്തിലാണ് ഫേസ്‌ബുക്ക് ഫ്രണ്ട് ആയ ബിനുവിന്റെ ആലോചന ശരണ്യക്ക് എത്തുന്നത്. പ്രശസ്തമായ പ്രൊഡക്ഷൻ കമ്പനി യൂടിവിയുടെ ഉദ്യോഗസ്ഥനായിരുന്നു ബിനു.

അസുഖകാര്യം അറിയാതെ ശരണ്യയോട് എന്താണ് ഇപ്പോൾ അഭിനയിക്കാത്തത് എന്ന് ബിനു ചോദിച്ചിരുന്നു. പിന്നീട് ശരണ്യ അസുഖകാര്യം തുറന്നുപറഞ്ഞതോടെ വന്നു കണ്ടോട്ടെയെന്ന് ബിനു ചോദിച്ചു. തുടർന്ന് മുടിയൊന്നുമില്ലാതെ വല്ലാത്തരൂപത്തിലുള്ള ശരണ്യയെ ബിനു വന്നു കണ്ടു.

തുടർന്ന് ശരണ്യയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും ബിനു ശരണ്യയുടെ വീട്ടുകാരോടും ആവശ്യപ്പെട്ടു. അസുഖം ഒരു പ്രശ്നമല്ലെന്നും എല്ലാം നോക്കികോളാമെന്നും ഉറപ്പുനൽകിയാണ് ബിനു ശരണ്യയെ വിവാഹം ചെയ്തത്. എന്നാൽ വിവാഹം കഴിഞ്ഞും ട്യൂമർ എത്തിയതോടെ ബിനുവിന് ശരണ്യയെ മടുത്തെന്ന് സുഹൃത്തുകൾ പറയുന്നു. വിവാഹ ശേഷം രണ്ടു വട്ടം സർജറി കഴിഞ്ഞതോടെ ശരണ്യയെ ബിനും കൈവിട്ടു. ഡിവോഴ്‌സിനുള്ള നീക്കവും തുടങ്ങി.

ഇതും ശരണ്യയെ തളർത്തി. അസുഖക്കിടക്കയിലും എന്റേട്ടനാണ് എന്റെ ബലമെന്ന് പറഞ്ഞ ശരണ്യയ്ക്ക് ബിനുവിന്റെ അകലം പാലിക്കൽ താങ്ങാവുന്നതിലും അധികം വേദന നൽകി. ഇത് മാനസികമായും ശാരീരികമായും ശരണ്യയെ തളർത്തിയിരുന്നു. പിന്നാലെ താരത്തെ നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തി രണ്ടാം വിവാഹവും മധുവിധുവുമൊക്കെയായി അടിച്ച് പൊളിക്കുകയാണ് ശരണ്യയുടെ ആദ്യ ഭർത്താവ്.  ഈ ചുരുങ്ങിയ പ്രായത്തിനിടയില്‍ ശരണ്യ കടന്നുപോയത് സമാനതകളില്ലാത്ത വേദനയിലൂടെയായിരുന്നു. താരം പുതിയ യൂടൂബ് ചാനൽ പുതുവർഷത്തിലാണ് ആരംഭിച്ചത്. നിരവധിതവണ ട്യൂമറിനെ തോല്‍പ്പിച്ച ശരണ്യ ശശി ജീവിതത്തെ പഴിച്ച്‌ കഴിയുന്നവര്‍ക്ക് ഉത്തമമാതൃകയാണ്. രോഗത്തെ പല തവണ കീഴ്പ്പെടുത്തിയ ഈ പെണ്‍കുട്ടി തന്റെ ആത്മവിശ്വാസവും ചിരിക്കുന്ന ഹൃദയവും കൊണ്ടാണ് ഇതുവരെയും ജീവിതത്തിൽ പിടിച്ചുനിന്നത്.  

Continue Reading

More in Malayalam

Trending

Recent

To Top