Malayalam
ജോണി ഡെപ്പിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന യുവാവ് ചെയ്തത് കണ്ടോ..!
ജോണി ഡെപ്പിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന യുവാവ് ചെയ്തത് കണ്ടോ..!
ഹോളിവുഡ് നടന്‍ ജോണി ഡെപ്പിന്റെ വീട്ടില്‍ യുവാവ് അതിക്രമിച്ചു കയറി. നടന്റെ ഹോളിവുഡ് ഹില്‍സിലെ വീട്ടിലാണ് യുവാവ് അതിക്രമിച്ചു കടന്നത്. വീടിന്റെ മതില്‍ ചാടി വാതില്‍ തല്ലിപ്പൊളിച്ചാണ് ഇയാള്‍ അകത്തു കയറിയത്.
സംഭവം അയല്‍ക്കാര്‍ കണ്ടതോടെ അവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അജ്ഞാതനായ ഒരാള്‍ നടന്റെ വീട്ടില്‍ കയറിയെന്നും അയാള്‍ അവിടെ ചുറ്റിക്കറങ്ങി നടക്കുന്നുവെന്നുമാണ് പോലീസിനെ അറിയിച്ചത്.
എന്നാല്‍ പോലീസ് എത്തിയപ്പോള്‍ ഇയാള്‍ കുളിക്കുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ അനുസസരിച്ചില്ല. ഒടുവില്‍ പോലീസ് ബലംപ്രയോഗിച്ച് വാതില്‍ തുറക്കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
വീട്ടില്‍ കയറിയ ഉടനെ ഇയാള്‍ ആദ്യം നടന്റെ മദ്യശേഖരത്തില്‍ നിന്ന് മതിയാവോളം മദ്യം സേവിച്ചു. പിന്നീട് ആയിരുന്നു ജോണി ഡെപ്പിന്റെ കിടപ്പുമുറിയിലെ കുളിമുറിയില്‍ കുളിക്കാന്‍ പോയത്. വീടില്‍ അതിക്രമിച്ചു കയറിയതിനും വാതില്‍ നശിപ്പിച്ചതിനും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
