Malayalam
ചേച്ചിയും അനിയത്തിയും കൂടെ എങ്ങോട്ടേയ്ക്കാണ്? വൈറലായി സംവൃതയുടെ പുതിയ ചിത്രം
ചേച്ചിയും അനിയത്തിയും കൂടെ എങ്ങോട്ടേയ്ക്കാണ്? വൈറലായി സംവൃതയുടെ പുതിയ ചിത്രം
വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തു എങ്കിലും മലയാളികള്‍ക്ക് ഇന്നും പ്രയിപ്പെട്ട താരമാണ് സംവൃത സുനില്‍. സംവൃതയുടെ വിശേഷങ്ങള്‍ അറിയാനും ചിത്രങ്ങള്‍ കാണാനുമെല്ലാം ആരാധകര്‍ക്ക് എപ്പോഴും ഇഷ്ടമാണ്. സോ,്യല്‍ മീഡിയയിലും അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച സംവൃത എത്താറുണ്ട്.
ഇപ്പോഴിതാ, സംയുക്തയുടെ സഹോദരി സംജുക്ത പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സംജുക്തയും സംവൃതയും കാറില്‍ ഇരിക്കുന്ന ചിത്രമാണ് പങ്കുവെച്ചത്.
ഇതോടെ ചോദ്യവുമായി ആരാധകരും എത്തി. ചേച്ചിയും അനിയത്തിയും കൂടെ എങ്ങോട്ടേയ്ക്കാണ് എന്നാണ് എല്ലാവരും ചോദിക്കുന്നത്.
സംവൃതയ്ക്ക് ഒപ്പം യു എസില്‍ ഉള്ള സംജുക്ത സംവൃതയുടെ മക്കളുടെ പിറന്നാള്‍ ആഘോഷചിത്രങ്ങളിലും ഉണ്ടായിരുന്നു.
ക്യാമറയ്ക്ക് മുന്നില്‍ സംജുക്തയെ കണ്ടിട്ടില്ലെങ്കിലും പിന്നാമ്പുറങ്ങളില്‍ സജീവമാണ്. ലാല്‍ ജോസ് ചിത്രമായ സ്പാനിഷ് മസാലയുടെ സൗണ്ട് റെക്കോര്‍ഡിംഗ് നിര്‍വ്വഹിച്ചത് സംജുക്ത ആയിരുന്നു.
