Malayalam
തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് പണം നല്‍കിയില്ല; സുരേഷ് ഗോപിയെ നേരില്‍ കാണാനൊരുങ്ങി തൊഴിലാളികള്‍
തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് പണം നല്‍കിയില്ല; സുരേഷ് ഗോപിയെ നേരില്‍ കാണാനൊരുങ്ങി തൊഴിലാളികള്‍
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുരേഷ്ഗോപി എം.പി ബുധനാഴ്ച എത്തുമ്പോള്‍ താരത്തെ നേരിട്ട് കാണാനൊരുങ്ങി കരാര്‍ തൊഴിലാളികള്‍. പ്രചാരണം നടത്തിയിട്ടും പണം കിട്ടാത്തത് നേരില്‍ കണ്ട് അറിയിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ഫ്ലക്സ് അടക്കമുള്ള പ്രചാരണം നടത്തിയ വകയില്‍ 30 ലക്ഷത്തോളം രൂപയാണ് കരാറുകാര്‍ക്ക് നല്‍കാനുള്ളത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കരാറെടുത്ത തൊഴിലാളികളും കൂട്ടത്തിലുണ്ട്.
ഒരുവര്‍ഷം കഴിഞ്ഞിട്ടും പണം കിട്ടാതിരുന്നപ്പോള്‍ ജില്ലയിലെ ബി.ജെ.പി നേതൃത്വവുമായി കരാറെടുത്ത തൊഴിലാളികള്‍ സമീപിച്ചിരുന്നു. ഉടന്‍ തരാമെന്ന് അറിയിച്ച് മടക്കി. പിന്നീട് ബന്ധപ്പെട്ടപ്പോഴൊക്കെയും ഒഴിഞ്ഞു മാറുകയായിരുന്നു.
ഇതോടെ തൊഴിലാളികള്‍ സുരേഷ്ഗോപിയുമായി അടുപ്പമുള്ള സിനിമ മേഖലയിലുള്ളവരെ ബന്ധപ്പെട്ട് വിവരമറിയിക്കുകയായിരുന്നു. വിഷയം സുരേഷ്ഗോപി അറിഞ്ഞതോടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ പരാതിയായി തന്നെ അറിയിക്കുകയായിരുന്നു.
