Malayalam
മോഹന്‍ലാലിന് ആശംസകളുമായി സുരേഷ് ഗോപി; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കുറിപ്പ്
മോഹന്‍ലാലിന് ആശംസകളുമായി സുരേഷ് ഗോപി; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കുറിപ്പ്
മോഹന്‍ലാല്‍ സംവിധാനത്തിലേയ്ക്ക് കടക്കുന്നു എന്ന പ്രത്യേകതയോടു കൂടി എത്തിയ ചിത്രമാണ് ബറോസ്. നിരവധി താരങ്ങളാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത്.
”അദ്ദേഹത്തിന് അഭിനയിക്കാന്‍ കഴിയും, പാടാന്‍ കഴിയും, ശരീരം നന്നായി ചലിപ്പിക്കാന്‍ സാധിക്കും, ഒപ്പം തന്റെ കഴിവിനെ സമ്പന്നമാക്കുന്നതിന് എന്ത് വേണമെങ്കിലും ചെയ്യാന്‍ കഴിയും!
ഇന്ന്, അദ്ദേഹം ഒരു സംവിധായകനെന്ന നിലയില്‍, ഒരു പുതിയ യാത്ര ആരംഭിക്കുകയാണ്. ഈ അതിശയകരമായ തുടക്കത്തില്‍, എന്റെ പ്രിയപ്പെട്ട ലാലിന് ഏറ്റവും മികച്ച വിജയം നേരുന്നു! ബറോസിന്റെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ സ്നേഹം,” എന്നായിരുന്നു സുരേഷ് ഗോപി കുറിച്ചത്.
മോഹന്‍ലാലിന് ആസംസകളുമായി അമിതാഭ് ബച്ചനും എത്തിയിരുന്നു. ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ക്ക് മമ്മൂട്ടി, പ്രിയദര്ശന്, സത്യന് അന്തിക്കാട്, സിബി മലയില്‍, ലാല്‍, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉള്‍പ്പടെയുള്ള സിനിമാ താരങ്ങള്‍ പങ്കെടുത്തിരുന്നു.
