Malayalam
തിയേറ്റര്‍ റിലീസിനൊരുങ്ങി ഫഹദിന്റെ മാലിക്; ആകാംക്ഷയോടെ ആരാധകര്‍
തിയേറ്റര്‍ റിലീസിനൊരുങ്ങി ഫഹദിന്റെ മാലിക്; ആകാംക്ഷയോടെ ആരാധകര്‍
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കൊടുവില്‍ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ച് മലയാളം ഫിലിം ഇന്‍ഡസ്ട്രി. ഫഹദ് ഫാസിലിന്റെ ‘മാലിക്’ ചിത്രമാണ് അടുത്ത വര്‍ഷം പെരുന്നാള്‍ ദിനത്തില്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുന്നത്. മെയ് 13ന് തിയേറ്ററില്‍ ചിത്രം റിലീസിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. 25 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമ ആന്റോ ജോസഫ് ആണ് നിര്‍മ്മിക്കുന്നത്. തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ചിത്രം ഒ.ടി.ടി. റിലീസായി എത്തുമെന്ന അഭ്യൂഹങ്ങളും നേരത്തെ പ്രചരിച്ചിരുന്നു. അതിഗംഭീര മേക്കോവറാണ് ചിത്രത്തില്‍ ഫഹദിന്റേത്. ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.
20 വയസ് മുതല്‍ 57 വയസ് വരെയുള്ള നാല് കാലഘട്ടങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്. കാലിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ബിജു മേനോന്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്, ജലജ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ സാനു ജോണ്‍ വര്‍ഗീസ് ഛായാഗ്രഹണവും സുഷിന് ശ്യാം സംഗീതവും ഒരുക്കുന്നു. ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
