Malayalam
‘വോട്ട് ചെയ്യാതിരിക്കുക എന്നത് പ്രതിഷേധമല്ല, കീഴടങ്ങലാണ്’; എല്ലാവരും വോട്ട് ചെയ്യണമെന്ന് നടന് മാത്യു തോമസ്
‘വോട്ട് ചെയ്യാതിരിക്കുക എന്നത് പ്രതിഷേധമല്ല, കീഴടങ്ങലാണ്’; എല്ലാവരും വോട്ട് ചെയ്യണമെന്ന് നടന് മാത്യു തോമസ്
വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എല്ലാവരും അവരുടെ സമ്മതിദാനാവകാശം ഉപയോഗിക്കണമെന്ന് നടന് മാത്യു തോമസ്. ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനമായ വശമാണ് വോട്ടിംഗ്.
അതിനാല്‍ തിരക്കുകള്‍ എല്ലാം മാറ്റിവെച്ച് വോട്ട് ചെയ്യണമെന്ന് മാത്യു വീഡിയോയിലൂടെ പറയുന്നു. മമ്മൂട്ടി ചിത്രം വണ്ണിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് മാത്യു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഞാന്‍ മാത്യു. വേറെ ഒന്നുമല്ല. ഇലക്ഷന് അടുത്തുവരുകയാണല്ലോ. എല്ലാവരും പോയി വോട്ട് ചെയ്യുക എന്ന് പറയാന്‍ വേണ്ടി വന്നതാണ്. ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനമായ വശമാണ് വോട്ടിംഗ്. എല്ലാവരും പോയി വോട്ട് ചെയ്യണം. വോട്ട് ചെയ്യണം എന്നത് നിര്‍ബന്ധമല്ല.
എന്നാല്‍ അത് നമ്മുടെ അവകാശമാണ്. നമ്മളെ പ്രധിനിതികരിക്കുന്നവരെ തെരഞ്ഞെടുക്കണല്ലോ വോട്ടിംഗ്. നമ്മുടെ നാടിന് ശരിയെന്ന് തോന്നുന്നവരെ തെരഞ്ഞെടുക്കുക. മാറ്റിവെക്കാന്‍ പറ്റുന്ന തിരക്കുകള്‍ എല്ലാം മാറ്റിവെക്കുക. എല്ലാവരും ഇലക്ഷന്റെ ഭാഗമാകണം. എല്ലാവരും വോട്ട് ചെയ്യണം.
‘വോട്ട് ചെയ്യാതിരിക്കുക എന്നത് പ്രതിഷേധമല്ല, കീഴടങ്ങലാണ്’ എന്ന എന്ന കുറിപ്പോടെയാണ് മാത്യുവിന്റെ വീഡിയോ വൈറലായികൊണ്ടിരിക്കുന്നത്.
2019ല്‍ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെയാണ് മാത്യു അഭിനയരംഗത്തേക്ക് എത്തുന്നത്. തുടര്ന് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
