ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളി മനസ്സിലേയ്ക്ക് കുടിയേറിയ അഭിനേത്രിയാണ് അനു സിത്താര. വിവാഹശേഷം സിനിമയിലേയ്ക്ക് എത്തിയ താരം ഇതിനോടകം തന്നെ കുഞ്ചാക്കോ ബോബന്, ജയസൂര്യ, ഉണ്ണി മുകുന്ദന് തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചു കഴിഞ്ഞു. 2015 ല്‍ ആയിരുന്നു ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിന്റെയും അനുസിത്താരയുടെയും വിവാഹം.
ഇപ്പോള്‍ വണ്ണം കുറയ്ക്കാനുള്ള തീവ്ര പരിശ്രമത്തില്‍ ആണ് അനു. താരം ഇന്‍സ്റ്റഗ്രാം സ്റ്റോറി ആണ് ഇപ്പോള്‍ ശ്രദ്ധനേടിയിരിക്കുന്നത്. താന്‍ കഷ്ടപ്പെട്ട് ഡയറ്റ് ചെയ്യുമ്പോള്‍ ഇഷ്ടപ്പെട്ട ഭക്ഷണം വാരിവലിച്ചു കഴിക്കുന്ന ഭര്‍ത്താവിന്റെ ചിത്രം ആയിരുന്നു അനുസിതാര പങ്കുവെച്ചത്.
”ഞാന്‍ കഷ്ടപ്പെട്ട് ഡയറ്റ് ഇരിക്കുമ്പോള്‍ എന്റെ ഭര്‍ത്താവ് എന്നോട് ചെയ്യുന്നത് എന്താണെന്ന് കണ്ടോ?” ഇതായിരുന്നു ചിത്രത്തിനൊപ്പം അനുസിതാര പങ്കുവെച്ച കുറിപ്പ്.
പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരത്തിന്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികാ പദവിയില്‍ എത്താന്‍ വളരെ കാലതാമസം വേണ്ടി വന്നില്ല. അഭിനയത്തോടൊപ്പം നൃത്തവും പാഷനായി കൊണ്ട് നടക്കുകയാണ് താരം.
സിനിമാ പ്രൊമോഷൻ അടിമുടി മാറിയിരിക്കുകയാണല്ലോ? യൂട്യൂബറിൻ്റെ പോസ്റ്റു വരെ വലിയ പ്രേഷക പിന്തുണ ലഭിക്കുന്നുവെന്നു വിശ്വസിക്കുന്ന കാലഘട്ടം. ഈ സാഹചര്യത്തിൽ ഒരു...