Uncategorized
ഇത്രയും കാലമായിട്ട് പപ്പ കേള്‍ക്കാത്ത ചീത്തപ്പേര് താനായിട്ട് കേള്‍പ്പിച്ചു; തുറന്ന് പറഞ്ഞ് ജീന്‍ പോള്‍ ലാല്‍
ഇത്രയും കാലമായിട്ട് പപ്പ കേള്‍ക്കാത്ത ചീത്തപ്പേര് താനായിട്ട് കേള്‍പ്പിച്ചു; തുറന്ന് പറഞ്ഞ് ജീന്‍ പോള്‍ ലാല്‍
Published on

മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് ലാലും മകന് ജീന്‍ പോള്‍ ലാലും. ഇപ്പോഴിതാ ഏറെ വിഷമിപ്പിച്ച ചില കമന്റുകളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഇരുവരും. ഇവരുടെ ഏറ്റവും പുതിയ സിനിമയായ സുനാമിയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.
തന്റെ ആദ്യ സിനിമ ഹണീബി ഹിറ്റ് ആയിരുന്നതിനാല്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ലാലിന്റെ മകന്റെ പടം പോളിച്ചുട്ടാ എന്ന് എല്ലാവരും പറഞ്ഞു. രണ്ടാമത്തെ പടം ഹായ് അയാം ടോണി ഫ്ളോപ്പായി, പടം പൊട്ടി. അപ്പോഴാണ് തനിക്ക് ഇതിന്റെ വെയിറ്റ് എന്താണെന്ന് മനസിലായത്.
അപ്പോള്‍ തന്നെ ആളുകള്‍ പറഞ്ഞു തന്തയും മകനും കൂടി ഇറങ്ങിയിരിക്കുകയാണ് പടം നശിപ്പിക്കാന്‍, ഇവനൊക്കെ എന്തു ഉണ്ടാക്കാന്‍ ഇറങ്ങിയതാണോ എന്ന്.
എന്നാല്‍ വേറൊരാള് ആയിരുന്നു ഈ പടമെടുത്ത് പൊട്ടിച്ചത് എങ്കില്‍ ആളുകള്‍ പറയും നല്ല മേക്കിങ് ആയിരുന്നു അല്ലെങ്കില്‍ ഒരു അറ്റമന്റ് ആയിരുന്നു കേട്ടോ എന്നൊക്കെ എന്നാണ് ജീന്‍ പോള്‍ പറയുന്നത്.
എന്നാല്‍ ജീനിന്റെ ഹായ് അയാം ടോണി നല്ല പടം ആയിരുന്നു എന്ന് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട് എന്നാണ് ലാലിന്റെ വാക്കുകള്‍. പക്ഷേ അന്ന് തങ്ങള്‍ വായിച്ച ഈ കമന്റ് മാനസികമായി ഉടച്ചു കളഞ്ഞു.
ആ ദിവസങ്ങളില്‍ അത് ഭയങ്കരമായി വേദനിപ്പിച്ചു. ലാല്‍ ഇവന് ആര് എന്ന് ചോദിച്ചാല്‍ തനിക്ക് പ്രശ്നമില്ല. എന്നാല്‍ അപ്പനും മോനും കൂടി ഇങ്ങനെ ഒരു സംഭവം എന്ന് പറഞ്ഞപ്പോള്‍ താന്‍ അതിനകത്ത് അവനെ കുഴപ്പത്തിലാക്കിയൊ എന്നൊരു ചിന്ത വന്നു.
ഇത്രയും കാലമായിട്ട് പപ്പ കേള്‍ക്കാത്ത ചീത്തപ്പേര് താനായിട്ട് കേള്‍പ്പിച്ചു എന്നയി അവന്റെ പ്രശ്നം. ഇതൊക്കെ എഴുതി വിടുന്നവര്‍ക്ക് നിസാര പരിപാടിയാണെന്നും ലാല്‍ പറഞ്ഞു.
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ജനുവരി 28 നായിരുന്നു ഇരുവരും വിവാഹിതരായത്....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ ഇഷ്ട്ട താരം നവ്യ നായർ ഇപ്പോൾ സിനിമയിൽ സജീവമാകുകയാണ്. മാത്രമല്ല സമൂഹ മതങ്ങളിൽ സജീവമായ താരത്തിന് നിരവധി വിവാദങ്ങളിലും പെടേണ്ടതായി...