Malayalam
നടനും സംവിധായകനുമായ ലാലും, മരുമകനും ട്വന്റി ട്വന്റിയില്‍ ചേര്‍ന്നു
നടനും സംവിധായകനുമായ ലാലും, മരുമകനും ട്വന്റി ട്വന്റിയില്‍ ചേര്‍ന്നു
ചലച്ചിത്ര നടനും സംവിധായകനുമായ ലാല്‍ ട്വന്റി ട്വന്റിയില്‍ ചേര്‍ന്നെന്ന് വാര്‍ത്തകള്‍. ട്വന്റി ട്വന്റിയില്‍ അംഗത്വമെടുക്കുന്നതായി വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ലാല്‍ പ്രഖ്യാപിച്ചത്. ലാലിനെ ഉപദേശകസമിതി അംഗമാക്കിയതായി ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് അറിയിച്ചു.
ലാലിന്റെ മകളുടെ ഭര്‍ത്താവും സ്വകാര്യ എയര്‍ലൈന്‍സ് കമ്പനിയിലെ ക്യാപ്റ്റനുമായ അലന് ആന്റണിയും പാര്‍ട്ടിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചു. അലന് ആന്റണി ട്വന്റി ട്വന്റിയുടെ യൂത്ത് വിങ് പ്രസിഡന്റാകും എന്നാണ് വിവരം.
നടനും സംവിധായകനുമായ ശ്രീനിവാസനും സംവിധായകന് സിദ്ദിക്കും ട്വന്റി ട്വന്റിക്കൊപ്പം പ്രവര്‍ത്തിക്കുകയാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചിരുന്നു. ശ്രീനിവാസനും സംവിധായകന് സിദ്ധിഖും ട്വന്റി ട്വന്റിയുടെ ഉപദേശക സമിതിയില്‍ ഉണ്ടാകും.
ഇരുവരും മത്സരരംഗത്തില്ല. കേരളം ട്വന്റി ട്വന്റി മോഡല്‍ മാതൃകയാക്കണമെന്നും കേരളമാകെ സജീവമായാല്‍ താന്‍ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മുമ്പ് ശ്രീനിവാസന് പറഞ്ഞിരുന്നു.
