ആരെ കണ്ടാലും ആളുകള്‍ കുറ്റം കണ്ടു പിടിക്കുന്ന ശീലമാണ്; 19 വയസ്സുള്ളപ്പോള്‍ ചെയ്തത് 35 വയസുകാരിയുടെ വേഷം
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേ പോലെ തിളങ്ങി നിന്ന താരമാണ് രശ്മി ബോബന്. ഇപ്പോഴിതാ ബോഡി ഷെയിമിംഗിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം. നമ്മുടെ മുന്‍വിധികള്‍ മാറ്റി വെക്കണമെന്നും ഒരു ചെവിയില്‍ കൂടെ കേട്ട് മറു ചെവിയില്‍ കൂടെ ഈ കാര്യങ്ങള്‍ താന്‍ കളയുമെന്നും തനിക്ക് നേരിടുന്ന അതെ അവസ്ഥ തീരെ മെലിഞ്ഞവരും നേരിടുന്നുണ്ടെന്നും അവര്‍ കടന്നു പോകുന്ന മാനസിക അവസ്ഥ അവര്‍ക്കല്ലേ അറിയൂ എന്നും രശ്മി പറയുന്നു.
ആളുകള്‍ ഒരിക്കലും അങ്ങോട്ടും ഇങ്ങോട്ടും സംതൃപ്തരല്ല മുടി ഉണ്ടെങ്കിലും ഇല്ലെങ്കിലും കുറ്റമാണ്. വണ്ണം ഉണ്ടെങ്കിലും ഇല്ലെങ്കിലും കുറ്റമാണ് ആരെ കണ്ടാലും ആളുകള്‍ കുറ്റം കണ്ടു പിടിക്കുന്ന ശീലമാണ്. പല സ്ഥലത്തും ഞാന്‍ ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് പറയുമ്പോള്‍ ധാരാളം ഉപദേശങ്ങള്‍ വരും. മടിയായതു കൊണ്ടാണ് വണ്ണം കുറയ്ക്കാത്തത് എന്ന രീതിയില്‍.
നമ്മുടെ കാര്യം നമുക്കല്ലേ അറിയൂ. ഞാന്‍ അത്യാവശ്യം വര്‍ക്കൗട്ട് ഒക്കെ ചെയ്തിട്ടുള്ള ആളാണ്. പക്ഷേ അതിനു വേണ്ടി ചത്തുകിടക്കാറില്ല. അതു മടിയെങ്കില്‍ ഞാന്‍ മടിച്ചിയാണ്ഈ ശരീര പ്രകൃതം കാരണം വളരെ ചെറിയ പ്രായത്തില്‍ എനിക്ക് മുതിര്‍ന്ന കഥാപാത്രങ്ങള്‍ ലഭിക്കാന്‍ കാരണമായിട്ടുണ്ട് ജ്വാലയായ് യില്‍ 35വയസ്സുകാരിയായപ്പോള്‍ എന്റെ പ്രായം 19ആണ്.
ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് അതുണ്ടായില്ല. ഇപ്പോള്‍ ഞാനത് പരിഗണക്കാറു പോലുമില്ല എന്നും താരം പറയുന്നു. അച്ചുവിന്റെ അമ്മ,രാപ്പകല്‍,വിനോദയാത്ര തുടങ്ങിയ ചിത്രങ്ങളില്‍ രശ്മി ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ചലച്ചിത്ര സംവിധായകനും നടനുമായ ബോബന് സാമുവലാണ് രശ്മിയുടെ ഭര്‍ത്താവ്.
