Connect with us

റംസാൻ ഇത്ര മോശമായിരുന്നോ ? ഇത് ഉടായിപ്പ് സ്ട്രാറ്റജിയെന്ന് പ്രേക്ഷകർ !!

Malayalam

റംസാൻ ഇത്ര മോശമായിരുന്നോ ? ഇത് ഉടായിപ്പ് സ്ട്രാറ്റജിയെന്ന് പ്രേക്ഷകർ !!

റംസാൻ ഇത്ര മോശമായിരുന്നോ ? ഇത് ഉടായിപ്പ് സ്ട്രാറ്റജിയെന്ന് പ്രേക്ഷകർ !!

ബിഗ് ബോസ് സീസൺ ത്രീയിലെ ഏറ്റവും വലിയ സംസാരം പ്രണയമായിരിക്കുകയാണ്. വലിയ വഴക്കുകൾ നടക്കുമ്പോഴും ബിഗ് ബോസ് ഹൗസിനുള്ളിൽ സദാ പ്രണയകഥകൾ കേൾക്കാറുണ്ട്. എയ്ഞ്ചൽ വന്നതോടെ അഡോണിയെയും റിതുവിനേയും ചേർത്തുള്ള കഥകൾക്ക് അവസാനമായിരുന്നു. പിന്നീട് റിതുവും റംസാനും തമ്മിലുള്ള ബന്ധത്തെ ബിഗ് ബോസിനുള്ളിൽ തന്നെ സംശയിച്ചിരുന്നു.

പ്രേക്ഷകർക്കിടയിലും റിതുവും റംസാനും തമ്മിലെന്താണ് എന്ന ചോദ്യമുയർന്നിരുന്നു . ഇവർക്കിടയിൽ നല്ല പ്രായ വ്യത്യാസം ഉള്ളതുകൊണ്ട് തന്നെ, ഇത് പ്രണയമാണോ സൗഹൃദമാണോ എന്നുള്ള ചോദ്യത്തിന് വലിയ പ്രസക്തിയും ഉണ്ടായിരുന്നു. ഒന്നും ഉറപ്പിക്കാൻ കഴിയാത്തതുകൊണ്ട് തന്നെ ഒരു കോമ്പ്ലിക്കേറ്റഡ് റിലേഷൻ ആയിട്ടാണ് ഏവരും കരുതിയിരുന്നതും. എന്നിരുന്നാലും അധികമാരും ഗെയിം ആണെന്നോ, ലവ് സ്ട്രാറ്റജി ആണെന്നോ പറഞ്ഞിരുന്നില്ല.

ബിഗ് ബോസ് സീസൺ ത്രീയിൽ എത്തിയ മത്സരാർഥികളിൽ വളരെയധികം ആറ്റിട്യൂട് ഇട്ട് പെരുമാറുന്ന മത്സരാർഥിയാണ് റിതു മന്ത്ര. ഷോയുടെ തുടക്കം മുതൽ നല്ലരീതിയിൽ മത്സരിക്കുകയും നിക്ഷ്പക്ഷമായി നിലപാടുകൾ എടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ റിതുവിനോട് നീരസം പ്രകടിപ്പിക്കുന്നവരും അധികമാണ്. എന്നിരുന്നാലും പരുതിവിട്ടുള്ള വഴക്കോ പ്രശ്നങ്ങളോ റിതു വീട്ടിനുള്ളിൽ ഉണ്ടാക്കിയിട്ടില്ല,

റിതുവിനെ പോലെ , അല്ലെങ്കിൽ അതിലും മികച്ച പ്രകടനം തന്നെയാണ് റംസാനും ബിഗ് ബോസ് ഹൗസിൽ കാഴ്ചവച്ചിട്ടുള്ളത്. ഡാൻസർ എന്ന ടാഗിൽ മലയാളികൾക്ക് സുപരിചിതനാണ് റംസാൻ. റംസാനും റിതുവും അഡോണിയും സായിയുമാണ് ബിഗ് ബോസ് ഹൗസിലെ അടുത്ത കൂട്ടുകെട്ടുകൾ. എന്നാൽ. അടുത്തിടെയായി അഡോണി ഗ്രൂപ്പിൽ നിന്നും വിട്ടുനിൽക്കുന്നുമുണ്ട്.

അതേസമയം റിതുവും റംസാനും തമ്മിലുള്ള കൂട്ട് മറ്റുള്ളവരെക്കാൾ ദൃഢമായിരുന്നു. ഗോസിപ്പുകൾ മാറ്റി നിർത്തിയാൽ ഇരുവരുടെയും സൗഹൃദം വളരെ നല്ലരീതിയിലാണ് പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ ഒരു വ്യത്യസ്തമായ ടാസ്ക് ബിഗ് ബോസ് കൊടുത്തിരുന്നു. ഓരോ മത്സരാർത്ഥികളുടെയും ഫോട്ടോ ഒരു ബൗളിൽ ഇട്ടിരിക്കും അതിൽ ഒരെണ്ണം എടുത്ത് കിട്ടിയ ഫോട്ടോയിലെ വ്യക്തിയെ കുറിച്ച് ഒരു ഗുണം പറയണം .

ടാസ്കിന് ശേഷം റംസാന്റെ ഫോട്ടോ റിതു എടുത്തു സൂക്ഷിക്കുകയുണ്ടായി. സൗഹൃദമെന്നപോലെയാണ് റിതു അത് ചെയ്തത്. എന്നാൽ റംസാൻ ഈ കാര്യം ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസുമൊക്കെ ഇരിക്കുന്ന വേദിയിൽ തുറന്നു പറയുകയും റിതുവിനെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. റിതുവിനോടൊപ്പം നടന്നിട്ട് റംസാൻ ഇത്തരത്തിൽ പറഞ്ഞത് തീർത്തും മോശമായിപ്പോയെന്നാണ് പ്രേക്ഷകർ പറയുന്നത്.

സോഷ്യൽ മീഡിയയിലും പെട്ടന്നുതന്നെ ഈ കാര്യങ്ങൾ ചർച്ചയായി. കഴിഞ്ഞ എപ്പിസോഡുകളിലെല്ലാം വളരെ മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ഈ ഒറ്റ പ്രവർത്തി കൊണ്ട് പ്രേക്ഷകർക്ക് ഇടയിലുള്ള റംസാനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. വളരെ മോശം പ്രതികരണമാണ് റംസാനെതിരെ പ്രേക്ഷകർ പറയുന്നത്.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top