Connect with us

അവളെന്നെ ഉപേഷിച്ച് പോയി തിരിച്ചുവരവിനായി കാത്തിരിക്കുന്നു; വികാരാധീനനായി കാവേരിയുടെ ഭര്‍ത്താവ്

Malayalam

അവളെന്നെ ഉപേഷിച്ച് പോയി തിരിച്ചുവരവിനായി കാത്തിരിക്കുന്നു; വികാരാധീനനായി കാവേരിയുടെ ഭര്‍ത്താവ്

അവളെന്നെ ഉപേഷിച്ച് പോയി തിരിച്ചുവരവിനായി കാത്തിരിക്കുന്നു; വികാരാധീനനായി കാവേരിയുടെ ഭര്‍ത്താവ്

ബാലതാരമായി മലയാള സിനിമയില്‍ എത്തി മലയാളികളുടെ മനസ്സില്‍ ഇന്നും തങ്ങിനില്‍ക്കുന്ന മുഖങ്ങളില്‍ ഒന്നാണ് കാവേരിയുടേത്. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി കാവേരി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മലയാളികള്‍ക്കെല്ലാം പ്രിയങ്കരിയായ നടിയാണ് കാവേരി. കണ്ണാംതുമ്പി പോരാമോ എന്ന ഗാനത്തിലെ ബാലതാരമായുള്ള കാവേരിയുടെ അഭിനയം ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ തന്റെ സാന്നിധ്യം അറിയിച്ച കാവേരി ഉദ്യാനപാലകന്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയിരുന്നു.

തമിഴിലും തെലുങ്കിലും കന്നടയിലും മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ ചെയ്ത ശേഷം വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന കലാഭവന്‍ മണി ചിത്രത്തില്‍ ഏറെ ശ്രദ്ധേയമായ വേഷത്തിലാണ് താരം തിരിച്ചെത്തിയത്. ചമ്പക്കുളം തച്ചന്‍, ഗുരു, ഉദ്യാനപാലകന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ കാവേരി നായികയായും പ്രധാന വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ്,തെലുങ്ക് സിനിമകളിലും സജീവമായിരുന്നു. താരം സംവിധായികയാവുന്നു എന്ന വാര്‍ത്തകളാണ് കുറച്ച് നാള്‍ മുമ്പ് പുറത്ത് വന്നത്. ഒരു ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരുന്ന കാവേരി സംവിധായിക ആയാണ് തിരിച്ചെത്തിയത്. സൂപ്പര്‍ താരം തെലുങ്ക് നടന്‍ ചേതന്‍ ചീനു നായകനായി അഭിനയിച്ച ചിത്രമാണ് കാവേരി സംവിധാനം ചെയ്തത്. രണ്ട് ഭാഷകളിലായി റിലീസ് ആയ ചിത്രം ഒരു റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണ്.

തിരുവല്ല സ്വദേശിയായ കാവേരിയുടെ യഥാര്‍ത്ഥ പേര് കല്യാണി എന്നാണ്. അച്ഛന്‍ മുരളീധരന്‍ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ ജോലി ചെയ്തിരുന്നു. അമ്മ വീട്ടമ്മയായിരുന്നു. മലയാള, തമിഴ് ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ശേഷം നിരവധി മലയാള, തമിഴ്, കന്നഡ, തെലുങ്ക് ഭാഷാ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു. അവനു വള്ളിദ്ദരു ഇസ്ത പദ്ദാരു എന്ന ചിത്രത്തിലെ അഭിനയത്തിന് 2002 ല്‍ മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡും മികച്ച നടിക്കുള്ള നന്ദി അവാര്‍ഡും നേടിയിട്ടുണ്ട്. വസന്തിയം ലക്ഷ്മിയം പിന്നെ നജനം, സമുദ്രം, കബഡി കബഡി, കാസി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് ഏറെ നിരൂപക പ്രശംസയാണ് താരത്തിന് ലഭിച്ചത്.

സിനിമയില്‍ സജ്ജീവമായി നില്‍ക്കെ 2010ലായിരുന്നു തെലുങ്ക് ചലച്ചിത്ര സംവിധായകന്‍ സൂര്യകിരണുമായുളള നടിയുടെ വിവാഹം. പേധ ബാബു എന്ന ചിത്രത്തില്‍ അഭിനയിച്ച സമയം, സംവിധായകനായ സൂര്യകിരണുമായി പ്രണയത്തിലാകുകയും ഇരുകുടുംബങ്ങളുടെയും സമ്മതത്തോടെ വിവാഹിതരാകുകയും ചെയ്തു. എന്നാല്‍ ദാമ്പത്യ പ്രശ്നങ്ങള്‍ നിമിത്തം ഇരുവരും വേര്‍പിരിഞ്ഞു എന്നാണ് പിന്നീട് അറിഞ്ഞത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല.

സൂര്യകിരണ്‍ നടി സുചിതയുടെ ഇളയ സഹോദരനാണ്. ‘അവള്‍ എന്നെ ഉപേക്ഷിച്ചുപോയി. അതെന്റെ തീരുമാനമല്ല. ഞാന്‍ അവളെ ഇപ്പോഴും സ്നേഹിക്കുന്നു. അവളുടെ സ്ഥാനത്ത് മറ്റാരെയും കാണാന്‍ എനിക്കാവില്ല. അവള്‍ തിരികെവരാനായി കാത്തിരിക്കുകയാണ്.’എന്ന് വികാരാധീനനായി ഒരിക്കല്‍ സൂര്യകിരണ്‍ പറഞ്ഞത്. ബിഗ്‌ബോസ് തെലുങ്ക് വിഭാഗം മത്സരാര്‍ത്ഥിയായിരുന്നു സൂര്യകിരണ്‍. എന്നാല്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. 2019 ലെ ഒരു തെലുങ്ക് ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top