Malayalam
ലോകത്തിലെ ഏറ്റവും നല്ല മരുമകനെ കിട്ടിയെന്ന വിശ്വാസത്തില്‍ സൗമ്യയുടെ അച്ഛന്‍ ഈ കല്യാണം ഉറപ്പിച്ചു; അതിനൊരു രസകരമായ കാരണമുണ്ടെന്ന് രമേഷ് പിഷാരടി
ലോകത്തിലെ ഏറ്റവും നല്ല മരുമകനെ കിട്ടിയെന്ന വിശ്വാസത്തില്‍ സൗമ്യയുടെ അച്ഛന്‍ ഈ കല്യാണം ഉറപ്പിച്ചു; അതിനൊരു രസകരമായ കാരണമുണ്ടെന്ന് രമേഷ് പിഷാരടി
നടനായും അവാരകനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് രമേശ് പിഷാരടി. അടുത്തിടെ കോണ്‍?ഗ്രസിന്റെ അംഗത്വം സ്വീകരിച്ച താരം പ്രചരണ പരിപാടികളില്‍ സജീവമാണ്. സ്‌ക്രീനില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന് ആരാധകര്‍ നിരവധിയാണ്. പോസ്റ്റിനോടൊപ്പം പങ്കുവെക്കുന്ന ക്യാപ്ഷനുകളും ചിത്രങ്ങളും എല്ലാം തന്നെ വൈറലുമാണ്.
ഇപ്പോഴിതാ ഭാര്യ സൗമ്യയെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമുള്ള രസകരമായ സംഭവം തുറന്നു പറയുകയാണ് രമേശ് പിഷാരടി. ഭാര്യ സൗമ്യ പൂനെ സ്വദേശിനി ആയിരുന്നു. സൗമ്യയുടെ വീട്ടുകാര്‍ എന്നെപ്പറ്റിയുള്ള അന്വേഷണവും പെണ്ണുകാണലിനു ശേഷം ആരംഭിച്ചിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ അവരെത്തിയത് എന്റെയടുത്ത് തന്നെയാണ്.
നാട്ടിലെ എറ്റവും നല്ല ചെറുപ്പക്കാരനാണെന്നും വളരെ നല്ല സ്വഭാവക്കാരനാണെന്നുമൊക്കെ ഞാന്‍ എന്നെപ്പറ്റി തന്നെ അന്വേഷിക്കാന്‍ വന്ന ആളോടു പറഞ്ഞു. അയാള്‍ അതെല്ലാം അത് പോലെ തന്നെ സൗമ്യയുടെ അച്ഛനെ അറിയിച്ചു. അതോടെ ലോകത്തിലെ ഏറ്റവും നല്ല മരുമകനെ കിട്ടിയെന്ന വിശ്വാസത്തില്‍ സൗമ്യയുടെ അച്ഛന്‍ ഈ കല്യാണം ഉറപ്പിച്ചെന്നും രമേശ് പിഷാരടി പറഞ്ഞു.
മമ്മൂട്ടി നായകനായി എത്തിയ ഗാനഗന്ധര്‍വ്വന്‍ ആണ് ഏറ്റവും ഒടുവിലായി രമേശ് പിഷാരടി സംവിധാനം ചെയ്ത ചിത്രം. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ ഗാനമേള വേദികളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പും സിനിമയിലെ ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്.
