Malayalam
കോഫി വിത്ത് ഡിആർകെ; രജിത് കുമാറിനൊപ്പം മിഷേൽ; ചിത്രം വൈറൽ
കോഫി വിത്ത് ഡിആർകെ; രജിത് കുമാറിനൊപ്പം മിഷേൽ; ചിത്രം വൈറൽ
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് സീസൺ 3 ലെ മത്സരാർത്ഥിയായി എത്തുകയായിരുന്നു മിഷേൽ ആൻ ഡാനിയൽ. രണ്ടാമത്തെ എലിമിനേഷനിൽ ഹൗസിനുള്ളിൽ നിന്ന് പുറത്തേക്ക് പോവുകയും ചെയ്തു. പുറത്തിറങ്ങിയ ശേഷം ബിഗ് ബോസ് വിശേഷങ്ങൾ പങ്ക് വച്ചുകൊണ്ടും മിഷേൽ സോഷ്യൽ മീഡിയ വഴി എത്താറുണ്ട്.
ഇപ്പോൾ മുൻ ബിഗ് ബോസ് താരം രജിത്ത് കുമാറിന് ഒപ്പമുളള ഒരു ചിത്രമാണ് മിഷേൽ പങ്ക് വച്ചിരിക്കുന്നത്. കോഫി വിത്ത് ഡിആർകെ എന്ന ക്യാപ്ഷനോടെയാണ് മിഷേൽ ചിത്രം പങ്ക് വച്ചത്.
ഡിആർകെ ഫാൻസ് എല്ലാവരും ചിത്രത്തിന് വിവിധ അഭിപ്രയങ്ങൾ പങ്ക് വച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. രജിത് സാർ ഫാൻ ആയിരുന്നോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.
വിദേശത്ത് താമസിച്ചിരുന്ന താന്‍ ഷോ യിലേക്ക് പങ്കെടുക്കാന്‍ വേണ്ടിയാണ് നാട്ടിലെത്തിയത് എന്ന് മിഷേൽ ഷോയിൽ പങ്കെടുക്കാൻ എത്തവേ വ്യക്തമാക്കിയിരുന്നു.
അതേസമയം ഈ ഷോയിൽ ഫൈനലിൽ എത്തുന്നവരുടെ പേരും മിഷേൽ വ്യക്തമാക്കിയിരുന്നു. ” എന്റെ നിഗമനത്തില്‍ ഫൈനലില്‍ വരുന്നത് കിടിലം ഫിറോസ് ചേട്ടന്‍, റംസാന്‍, അഡോണി, സായി വിഷ്ണു, ഭാഗ്യലക്ഷ്മി ചേച്ചി എന്നിവരാകും അവർ”, എന്നും മിഷേല്‍ പറഞ്ഞിരുന്നു.
