Malayalam
കുടുംബത്തിലെ കുഞ്ഞ് അതിഥിയെ പരിചയപ്പെടുത്തി ശാലു കുര്യന്; വൈകാതെ തിരിച്ചെത്തണമെന്ന് ആരാധകര്‍
കുടുംബത്തിലെ കുഞ്ഞ് അതിഥിയെ പരിചയപ്പെടുത്തി ശാലു കുര്യന്; വൈകാതെ തിരിച്ചെത്തണമെന്ന് ആരാധകര്‍
ചന്ദനമഴയിലെ വര്‍ഷയായി എത്തി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ശാലു കുര്യന്. പോസിറ്റീവ് കഥാപാത്രങ്ങളേക്കാള്‍ കൂടുതലും നെഗറ്റീവ് വേഷങ്ങളാണ് തനിക്ക് ഇഷ്ടമെന്ന് വര്‍ഷ പറഞ്ഞിരുന്നു. ചാനല്‍ പരിപാടികളിലും സജീവമായി പങ്കെടുക്കാറുള്ള ശാലു സോഷ്യല്‍ മീഡിയയില്‍ തന്റെ വിശേഷങ്ങള്‍ എല്ലാം പങ്ക് വെയ്ക്കാറുണ്ട്. അഭിനയ മേഖലയില്‍ അത്ര സജീവമല്ലാതിരുന്ന ശാലു തന്റെ ജീവിതത്തിലെ പുതിയ സന്തോഷം ആരാധകരുമായി പങ്കിടുകയാണ് ഇപ്പോള്‍.
കുടുംബത്തിലേയ്ക്ക് കുഞ്ഞതിഥി എത്തിയെന്നുള്ള സന്തോഷമാണ് ശാലു പങ്കിടുന്നത്. മകന് രണ്ട് മാസമായി, അലിസ്റ്റര്‍ മെല്‍വിനെന്നാണ് പേരിട്ടിട്ടുള്ളത് എന്നും മകന്റെ കൈപിടിച്ചുള്ള ചിത്രത്തിനൊപ്പം ശാലു കുറിച്ചു. 2017 ലായിരുന്നു ശാലു മെല്‍വിന്റെ ജീവിതസഖിയായത്. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായിരുന്നു താരം. ശാലുവിനൊപ്പം ചാനല്‍ പരിപാടികളില്‍ പങ്കെടുക്കാറുണ്ടായിരുന്ന മെല്‍വിനും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. പ്രണയവിവാഹമായിരുന്നില്ല തന്റേതെന്നും പെണ്ണു കാണാനായി വന്നപ്പോഴാണ് നെല്‍വിനെ ആദ്യമായി കണ്ടതെന്നും ശാലു പറഞ്ഞിരുന്നു.
ഹാസ്യ പരമ്പരയായ തട്ടീം മുട്ടീമില്‍ നിന്നും ശാലു അപ്രത്യക്ഷയായതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലായിരുന്നു ആരാധകര്‍. അതിനിടയിലായിരുന്നു പുതിയ വിശേഷം പറഞ്ഞ് താരമെത്തിയത്. അഭിനയ ജീവിതം ഇനിയും തുടരില്ലേയെന്നായിരുന്നു പിന്നീട് ആരാധകര്‍ ചോദിച്ചത്.
വൈകാതെ തന്നെ തിരിച്ചെത്തണമെന്നായിരുന്നു ചിലരുടെ കമന്റുകള്‍. ഹൊറല്‍ സീരിയലിലൂടെയായിരുന്നു ശാലു കുര്യന് അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് ചന്ദനമഴയിലേക്ക് ശാലുവിന് ക്ഷണം ലഭിക്കുകയും അത് കരിയര്‍ ബ്രേക്ക് കഥാപാത്രമായി മാറുകയും ചെയ്തു .
