Malayalam
ആ കാരണം കൊണ്ട് സിനിമ നഷ്ടപ്പെടുകയാണെങ്കില്‍ വേണ്ടാ എന്ന് വെയ്ക്കും; എനിക്കു കേരളത്തില്‍ പ്രതീക്ഷ ഇല്ല
ആ കാരണം കൊണ്ട് സിനിമ നഷ്ടപ്പെടുകയാണെങ്കില്‍ വേണ്ടാ എന്ന് വെയ്ക്കും; എനിക്കു കേരളത്തില്‍ പ്രതീക്ഷ ഇല്ല
ക്രൂരതകള്‍ക്കെതിരെ പ്രതികരിച്ചിട്ട് സിനിമ നഷ്ടപ്പെടുകയാണെങ്കില്‍ സിനിമ വേണ്ടെന്നാണ് തന്റെ നിലപാടെന്ന് നടന് സലിം കുമാര്‍. ഒരാളെ കുറ്റവാളിയെന്ന് മുദ്ര കുത്തുന്നതിന് മുമ്പേ കുറ്റം തെളിയിക്കപ്പെടണം എന്നും സലിം കുമാര്‍ പറയുന്നു. അങ്ങനെ ഒരു ചിന്ത തന്നില്‍ ഉണ്ടായതിന്റെ കാരണം പറയുകയാണ് താരം. ഒരു അഭിമുഖത്തിലൂടെയായിരുന്നു താരം ഇതേകുറിച്ച് പറഞ്ഞത്.
‘ഞാന്‍ കോണ്ഗ്രസുകാരന് ആണ്. കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ച ഒരാളുമാണ്. സാധാരണ ജാഥയില്‍ പോകുമ്പോള്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുമല്ലോ. എന്റ കുട്ടിക്കാലത്ത് എം.കെ. കൃഷ്ണന് എന്നു പറയുന്ന കമ്യൂണിസ്റ്റ് നേതാവ് വനം വകുപ്പ് മന്ത്രി ആണ്. അപ്പോള്‍ ”കള്ളാ…കള്ളാ…ചന്ദനം കള്ളാ… ചന്ദനം കള്ളാ… എം.കെ. കൃഷ്ണാ…’ എന്നു കോണ്‍ഗ്രസ് ജാഥയില്‍ മുദ്രാവാക്യം വിളിച്ചു. ഞാനും അത് ഏറ്റുവിളിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം എം.കെ. കൃഷ്ണന് മരിച്ചു. അദ്ദേഹത്തിനെ അന്ന് ദഹിപ്പിക്കാന്‍ രണ്ടു സെന്റ് സ്ഥലം സ്വന്തമായിട്ടുണ്ടായിരുന്നില്ല. ആ യാഥാര്‍ഥ്യം അറിഞ്ഞ അന്ന് എനിക്കു ഉറങ്ങാന്‍ പറ്റിയില്ല. ഒരു നിരപരാധിയെ ആണ് ശിക്ഷിച്ചത്. പൊതുപ്രവര്‍ത്തകരായാല്‍ എന്തും പറയാം എന്നാണ് അവസ്ഥ. അന്ന് മുതല്‍ എനിക്കു ബോധ്യം ആകുന്നതുവരെ എത്ര കൊലപാതകി ആയാലും അയാളെ പിന്തുണക്കും ഞാന്‍. എനിക്കു അയാള്‍ തെറ്റ് ചെയ്തിട്ടുണ്ട് എന്നു ബോധ്യമാകണം.
കേരള പൊതുസമൂഹം എന്തിന്റെ കൂടെ ആണ് നിന്നത്? ഒരു നല്ല സമരം സംഘടിപ്പിക്കാന്‍ കേരളത്തില്‍ സാധിച്ചിട്ടുണ്ടോ എന്നെങ്കിലും? മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും, കോണ്‍ഗ്രസിനും, ബി.ജെ.പിക്കും സാധിച്ചിട്ടില്ല. കേരളീയര്‍ സുഖിമാന്മാരാണ്. എനിക്കു കേരളത്തില്‍ പ്രതീക്ഷ ഇല്ല. കാരണം സുഖിച്ചു ജീവിക്കുന്ന ആളുകളാണ്’.
