Malayalam
അത് കണ്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ ഞെട്ടുമായിരിക്കും പക്ഷേ..കാണിക്കാന്‍ എനിക്ക് മടിയില്ല; വൈറലായി അമേയയുടെ വീഡിയോ
അത് കണ്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ ഞെട്ടുമായിരിക്കും പക്ഷേ..കാണിക്കാന്‍ എനിക്ക് മടിയില്ല; വൈറലായി അമേയയുടെ വീഡിയോ
മിനി സ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലാകാറുണ്ട്. ഏറ്റവും പുതിയ മമ്മൂട്ടി- മഞ്ജുവാര്യര്‍ ചിത്രമായ ‘ദ പ്രീസ്റ്റിലും അമേയ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
പോയ വര്‍ഷങ്ങളില്‍ തന്റെ രൂപത്തില്‍ സംഭവിച്ച വ്യത്യാസം ഒരു വീഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് അമേയ. എന്റെ പഴയകോലം കണ്ടാല്‍ ഒരുപക്ഷെ നിങ്ങള്‍ ഞെട്ടുമായിരിക്കും, പക്ഷെ കാണിക്കാന്‍ എനിക്ക് മടിയില്ല എന്നു പറഞ്ഞാണ് ലുക് ട്രാന്സിഷന് വീഡിയോ അമേയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. പത്താം തരത്തില്‍ പഠിക്കുമ്പോള്‍ മുതലുള്ള ചിത്രങ്ങളാണ് അമേയ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മോഡലും അഭിനേതാവുമായ ഇപ്പോഴത്തെ അമേയയിലേക്ക് ഒരുപാട് നാളത്തെ പരിശ്രമമുണ്ടായിരുവല്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
”മാറ്റങ്ങള്‍ ജീവിതത്തില്‍ അനിവാര്യമാണ്. അത് നേടിയെടുക്കുക എന്നത് ചെറിയ കാര്യമല്ല. മാനസികമായും ശാരീരികമായും നമ്മള് നമ്മളെ തന്നെ ചാലഞ്ച് ചെയ്യുന്ന നിമിഷം. എന്റെ പഴയ കോലം കാണിക്കാന്‍ എനിക്ക് ഒരു മടിയുമില്ല. കാരണം അതാണ് എന്നെ ഞാനാക്കിയത്” എന്നാണ് വീഡിയോക്കൊപ്പം അമേയ കുറിച്ചത്. നിമിഷ നേരം കൊണ്ടു തന്നെ വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഗോള്‍ഡന്‍ ബോര്‍ഡറുള്ള ബ്ലാക്ക് സാരിയില്‍ പ്രത്യക്ഷപ്പെട്ട അമേയയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സാരിയുടെ കൂടെതന്നെ വൈറ്റ് ടീഷര്‍ട്ട് ടോപ്പും, ചുവപ്പില്‍ വര്‍ക്കുള്ള ഒരു കോട്ടും, അതിന് മുകളിലൂടെ വീതിയുള്ള ബ്ലാക്ക് ബെല്‍ട്ടും അണിഞ്ഞാണ് അമേയ ചിത്രത്തിലുള്ളത്. ഇത് സാരി തന്നെയാണോ എന്നാണ് മിക്ക ആളുകളും അമേയയോട് ചോദിക്കുന്നത്. അതിന് മറുപടിയായി ‘സംഗതി പൊളിയല്ലേ’ എന്നാണ് അമേയ എല്ലാവരോടും തിരിച്ച് ചോദിക്കുന്നത്.
”എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള രണ്ടു കാര്യങ്ങള്‍ ആണ് സാരിയും കറുപ്പ് നിറവും… രണ്ടും കൂടി ഒരുമിച്ച് അണിഞ്ഞപ്പോള്‍ എനിക്ക് ഉണ്ടായ സംതൃപ്തിയാണ് എന്റെ മുഖത്ത് കാണുന്ന ഈ ആത്മവിശ്വാസം” എന്നാണ് അമേയ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്, എന്നാല്‍ സാരിയാണ് ആത്മവിശ്വാസം എന്ന് പറഞ്ഞിട്ട് സാരിയെവിടെ എന്നാണ് അമയയോട് ആരാധകര്‍ ചോദിച്ചിരുന്നത്.
