Connect with us

വിവാഹ ശേഷം അഭിനയത്തിൽ നിന്നും നീണ്ട ഇടവേള കാരണം അതായിരുന്നു; തുറന്നടിച്ച് ആനി; പ്രേക്ഷകരുടെ ആ സംശയങ്ങൾക്ക് ഉത്തരം

Malayalam

വിവാഹ ശേഷം അഭിനയത്തിൽ നിന്നും നീണ്ട ഇടവേള കാരണം അതായിരുന്നു; തുറന്നടിച്ച് ആനി; പ്രേക്ഷകരുടെ ആ സംശയങ്ങൾക്ക് ഉത്തരം

വിവാഹ ശേഷം അഭിനയത്തിൽ നിന്നും നീണ്ട ഇടവേള കാരണം അതായിരുന്നു; തുറന്നടിച്ച് ആനി; പ്രേക്ഷകരുടെ ആ സംശയങ്ങൾക്ക് ഉത്തരം

കാലം എത്ര കടന്ന് പോയാലും മലയാളികളുടെ പ്രിയ നടിയാണ് ആനി. മൂന്നുവർഷം മാത്രം അഭിനയരംഗത്ത് സജീവമായിരുന്നു എങ്കിലും ഇന്നും ചെയ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നു.

സിനിമയില്‍ തിരക്കേറി വരുന്നതിനിടെയാണ് സംവിധായകന്‍ ഷാജി കൈലാസ് ആനിയെ വിവാഹം ചെയ്യുന്നത്. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്ന് ആനി ഇടവേളയെടുക്കുകയായിരുന്നു. അഭിനയ രംഗത്ത് നിന്ന് വിട പറഞ്ഞ താരം ടിവി പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നു

ഇപ്പോൾ ഇതാ സിനിമയില്‍ നിന്നും ഇടവേളയെടുത്തതിനെക്കുറിച്ചുള്ള താരത്തിന്റെ തുറന്നുപറച്ചില്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

ജോയിന്റ് ഫാമിലിയിലാണ് വളര്‍ന്നത്. ഞാന്‍ 8ല്‍ പഠിക്കുമ്പോഴാണ് അമ്മ മരിച്ചത്. ആ ഗ്യാപ് അറിയാതെയാണ് വളര്‍ന്നത്. വിവാഹ ശേഷം അഭിനയിക്കുന്നതില്‍ അന്നേ താല്‍പര്യമില്ലായിരുന്നു. അതേക്കുറിച്ച് ചേട്ടനോട് പറഞ്ഞിരുന്നുവെന്നും ആനി പറയുന്നു. ലൊക്കേഷനില്‍ വെച്ച് ഷാജി കൈലാസ് കാണാറുണ്ടായിരുന്നു. അമ്മയുടെ യോഗത്തിനൊക്കെ കാണാറുണ്ടായിരുന്നു. മഴയത്തും മുന്‍പെ കണ്ട് അഭിനന്ദനം അറിയിച്ചിരുന്നു. എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമാണ്, അത് താനാണെങ്കില്‍ എന്ത് ചെയ്യുമെന്നായിരുന്നു ചോദിച്ചത്. അങ്ങനെയാണ് പ്രണയം പറഞ്ഞത്. ക്രിസ്ത്യന്‍ രീതികളില്‍ നിന്നും മാറി ഹിന്ദു കുടുംബത്തിലേക്ക് വന്നതില്‍ ചെറിയ ആശങ്കയുണ്ടായിരുന്നു. പെട്ടെന്ന് എല്ലാമായി അഡ്ജസ്റ്റ് ചെയ്യാനായിരുന്നു. ഇപ്പോഴും അന്നദാതാവ് സിനിമയാണ്. കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പമായി കൂടുതല്‍ സമയം ചെലവഴിക്കാനായി തീരുമാനിക്കുകയായിരുന്നു.

അതിനിടെ മകന് പേരിട്ടതിനെക്കുറിച്ചും ആനിയും ഷാജി കൈലാസും തുറന്നുപറഞ്ഞിരുന്നു. ആറാം തമ്പുരാന്‍ കത്തി നില്‍ക്കുന്നതിനിടയിലായിരുന്നു മകന്‍ ജനിച്ചത്. അങ്ങനെയാണ് ആ പേരിട്ടത്. അച്ഛന്റെ സ്വഭാവം അതേ പോലെ കിട്ടിയിട്ടുണ്ട് അവനെന്നും ഇരുവരും പറയുന്നു. മാതാപിതാക്കള്‍ക്ക് പിന്നാലെയായി മക്കളില്‍ ഒരാള്‍ സിനിമയിലെത്തിയപ്പോള്‍ മറ്റെയാള്‍ ബിസിനസിലേക്ക് തിരിയുകയായിരുന്നു. സ്വന്തമായി ബിസിനസ് ചെയ്യാനാണ് താൽപര്യമെന്ന് മകൻ പറഞ്ഞിരുന്നുവെന്നും അതിനുള്ള കാര്യങ്ങൾ ചെയ്യുകയായിരുന്നുവെന്നും ഇരുവരും പറയുന്നു.

More in Malayalam

Trending

Recent

To Top