സെറ്റിലെ എല്ലാവരും പൃഥ്വിരാജ് ക്ഷീണത്തിന്റെ എന്തെങ്കിലും ചെറിയ അംശം എങ്കിലും കാണിക്കുന്നുണ്ടോയെന്ന് കാണാന്‍ ആണ് കാത്തിരുന്നത്; പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ് റോഷന് മാത്യു
സെറ്റിലെ എല്ലാവരും പൃഥ്വിരാജ് ക്ഷീണത്തിന്റെ എന്തെങ്കിലും ചെറിയ അംശം എങ്കിലും കാണിക്കുന്നുണ്ടോയെന്ന് കാണാന്‍ ആണ് കാത്തിരുന്നത്; പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ് റോഷന് മാത്യു
സെറ്റിലെ എല്ലാവരും പൃഥ്വിരാജ് ക്ഷീണത്തിന്റെ എന്തെങ്കിലും ചെറിയ അംശം എങ്കിലും കാണിക്കുന്നുണ്ടോയെന്ന് കാണാന്‍ ആണ് കാത്തിരുന്നത്; പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ് റോഷന് മാത്യു
പൃഥ്വിരാജ് ചിത്രമായ ‘കുരുതി’ നാളെ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന വേളയില്‍ ചിത്രത്തെ കുറിച്ച് പറഞ്ഞ് നടന് റോഷന് മാത്യുവും പൃഥ്വിരാജും. പൃഥ്വിരാജിന്റെ ഊര്‍ജത്തെ കുറിച്ചാണ് റോഷന് മാത്യു പറയുന്നത്. സെറ്റിലെ എല്ലാവരും പൃഥ്വിരാജ് ക്ഷീണത്തിന്റെ എന്തെങ്കിലും ചെറിയ അംശം കാണിക്കുന്നുണ്ടോയെന്ന് കാണാന്‍ കാത്തിരുന്നതായി റോഷന് വെളിപ്പെടുത്തുന്നു.
കുരുതിയുടെ സെറ്റില്‍ മാമുക്കോയ പ്രദര്‍ശിപ്പിച്ചിരുന്ന മാസ്മരികതയെ കുറിച്ച് പൃഥ്വിരാജും റോഷനും ഒരുപോലെ വാചാലരായി. മാമുക്കോയയില്‍ നിന്നും ഏറെ പഠിക്കാനുണ്ടെന്നും ഇരുവരും പറഞ്ഞു. ഷൂട്ടിനിടയില്‍ മാമുക്കോയയ്ക്ക് വിശ്രമിക്കാന്‍ അവസരം നല്‍കിയിരുന്നെങ്കിലും അദ്ദേഹം ഊര്‍ജസ്വലനായി സെറ്റില്‍ കറഞ്ഞി നടക്കുകയും തന്റെ കഥാപാത്രത്തിന് അനുയോജ്യമായ അഭിനയം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.
കുരുതിയെക്കുറിച്ചും അതില്‍ ഭാഗമാകുന്ന പ്രമുഖ താരങ്ങളെയും കുറിച്ച് ആദ്യം കേട്ടപ്പോള്‍ അതില്‍ അഭിനയിക്കുന്നതിനെ കുറിച്ചും കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിയുമോയെന്ന കാര്യത്തിലും റോഷന് സംശയം ഉണ്ടായിരുന്നു. എന്നാല്‍ റോഷന്റെ സംശയങ്ങള്‍ അസ്ഥാനത്തായിരുന്നു എന്നാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ മനസിലായത്.
രാവിലെ 8-ന് ആരംഭിച്ച് രാത്രി 10 വരെ പോകുന്ന ഷൂട്ടിങ് ക്രമമായിരുന്നുവെന്ന് താരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. അതുകൊണ്ട് തന്നെ 24 ദിവസത്തെ റെക്കോര്‍ഡ് സമയം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ലോക്ഡൗണ്‍ കാരണം വീട്ടില്‍ തന്നെ കഴിയേണ്ടി വന്ന സമയത്താണ് കുരുതിയുടെ തിരക്കഥ ശ്രദ്ധയില്‍പ്പെട്ടതെന്ന് പൃഥ്വിരാജ് ഏതോ സംസാരത്തിനിടെ പറയുകയുണ്ടായി. ഉചിതമായ സമയത്ത് എല്ലാ കാര്യങ്ങളും ശരിയായി വന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിന്റെ സ്വന്തം താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മലയാള സിനിമയുടെ നെടും തൂണുകൾ എന്നാണ് ഇവരെ വിശേഷിപ്പിക്കാറുള്ളതും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ...
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് ആതിര മാധവ് പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ ആതിര...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നാവ്യ നായര്‍. ഒരു ഇടവേളയ്ക്ക് ശേഷം നടി സിനിമയിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്. നന്ദനവും, ഇഷ്ടവും, പണ്ടിപ്പടയും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...