Connect with us

ദിലീപേട്ടനും ആദ്യ ഭാര്യയായ മഞ്ജുചേച്ചിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എന്നു മുതലാണ് തുടങ്ങിയതെന്ന് എനിക്കറിയില്ല; ആ സംഭവത്തിനു ശേഷം മഞ്ജു ചേച്ചിയോട് ഞാന്‍ സംസാരിക്കാറില്ല; വീണ്ടും വൈറലായി കാവ്യയുടെ മൊഴി

Malayalam

ദിലീപേട്ടനും ആദ്യ ഭാര്യയായ മഞ്ജുചേച്ചിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എന്നു മുതലാണ് തുടങ്ങിയതെന്ന് എനിക്കറിയില്ല; ആ സംഭവത്തിനു ശേഷം മഞ്ജു ചേച്ചിയോട് ഞാന്‍ സംസാരിക്കാറില്ല; വീണ്ടും വൈറലായി കാവ്യയുടെ മൊഴി

ദിലീപേട്ടനും ആദ്യ ഭാര്യയായ മഞ്ജുചേച്ചിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എന്നു മുതലാണ് തുടങ്ങിയതെന്ന് എനിക്കറിയില്ല; ആ സംഭവത്തിനു ശേഷം മഞ്ജു ചേച്ചിയോട് ഞാന്‍ സംസാരിക്കാറില്ല; വീണ്ടും വൈറലായി കാവ്യയുടെ മൊഴി

മലയാള പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. ബാലതാരമായി സിനിമയില്‍ എത്തിയ നടി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് നടി. എന്നിരുന്നാലും താരത്തിന്റെ വിശേഷങ്ങള്‍ സോഷയ്ല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസില്‍ നടി സാക്ഷി വിസ്താരത്തിന് കോടതിയില്‍ ഹാജരായിരുന്നു. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരായത്. കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. എന്നാല്‍ ഈ കേസിന്റെ തുടക്ക സമയം, കാവ്യ നല്‍കിയ മൊഴിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ദിലീപ്-മഞ്ജുവാര്യര്‍ വിവാഹമോചനത്തിന് കാരണക്കാരി താന്‍ അല്ലെന്നാണ് കാവ്യ പറഞ്ഞിരുന്നത്, കാവ്യയുടെ വാക്കുകള്‍ ഇങ്ങനെ,

2008 ഫെബ്രുവരി അഞ്ചിനായിരുന്നു എന്റെ ആദ്യ വിവാഹം. തിരുവനന്തപുരം സ്വദേശിയായിരുന്ന നിഷാന്ത് ചന്ദ്രനായിരുന്നു എന്റെ ആദ്യ ഭര്‍ത്താവ്. ഞാനായിരുന്നു ആദ്യം വിവാഹമോചനത്തിനാവശ്യപ്പെട്ടത്. തുടര്‍ന്ന് സംയുക്തമായി എറണാകുളം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. 2010 ല്‍ കുടുംബകോടതിയില്‍ നിന്നും വിവാഹമോചന ഉത്തരവ് ലഭിക്കുകയുണ്ടായി. ദിലീപേട്ടനും ആദ്യ ഭാര്യയായ മഞ്ജുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എന്നുമുതലാണ് തുടങ്ങിയതെന്ന് എനിക്കറിയില്ല. അവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ആക്രമിക്കപ്പെട്ട നടിയും ഒരു കാരണമാണ്. താനും ദിലീപേട്ടനും അടുത്തിരിക്കുന്ന ഫോട്ടോ മഞ്ജു ചേച്ചിയ്ക്ക് അയച്ചു കൊടുത്തിരുന്നുവെന്ന് ദിലീപേട്ടന്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്.

ദിലീപേട്ടനും മഞ്ജു ചേച്ചിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം ഞാന്‍ ആണെന്ന് ആക്രമിക്കപ്പെട്ട നടി പലരോടും പറഞ്ഞിട്ടുള്ളതായി ഞാന്‍ അറിഞ്ഞിട്ടുണ്ട്. 2013 ല്‍ മഴവില്‍ അഴകില്‍ അമ്മ എന്ന പരിപാടിയുടെ റിഹേഴ്‌സല്‍ ക്യാമ്പിനിടെ ആക്രമിക്കപ്പെട്ട നടി പലരോടും ദിലീപേട്ടനെയും തന്നെയും കുറിച്ച് മോശമായി പറഞ്ഞ് നടന്നിരുന്നു. അത്‌കേട്ട സിദ്ദിഖ് അങ്കില്‍ അതില്‍ ഇടപെട്ടിരുന്നു. ബിന്ദു ചേച്ചി ഇക്കാര്യം ദിലീപേട്ടവനോട് പറഞ്ഞപ്പോള്‍ ദിലീപേട്ടന്‍ സിദ്ദിഖ് അങ്കിളിനോട് ഇക്കാര്യം പറയുകയും അവളെ നിയന്ത്രിക്കണമെന്നും പറഞ്ഞിരുന്നു. ഇവള്‍ക്ക് ഞങ്ങളൊരു ദ്രോഹവും ചെയ്തിട്ടില്ലെന്നായിരുന്നു ദിലീപേട്ടന്‍ പറഞ്ഞത്.

പ്രാക്ടീസ് നടക്കുന്ന സ്ഥലത്ത് വെച്ചു തന്നെയായിരുന്നു ആക്രമിക്കപ്പെട്ട നടിയുമായി സിദ്ദിഖ് അങ്കിള്‍ സംസാരിച്ചത്. വേറെ ആരൊക്കെ അതില്‍ ഇടപ്പെട്ടു എന്ന് എനിക്ക് അറിയില്ല. ഈ സംഭവത്തിനു ശേഷം ദിലീപേട്ടന്‍ അവളുമായി സംസാരിച്ചിട്ടില്ല. മഴവില്‍ അഴകില്‍ അമ്മ എന്ന പ്രോഗ്രാമിന്റെ റിഹേഴ്‌സല്‍ നടക്കുന്ന സമയം, വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലെ പതിനേഴിന്റെ പൂങ്കരളില്‍ എന്നു തുടങ്ങുന്ന ഗാനത്തിനാണ് ഞാനും ദിലീപേട്ടനും ചുവടുവെച്ചത്. ആ സമയം ആയിരുന്നു ഈ സംഭവങ്ങളെല്ലാം നടക്കുന്നത്. ഈ സമയം ഞാനും ദിലീപേട്ടനും അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ ഉണ്ടായിരുന്നു.

മഞ്ജു ചേച്ചി ദിലീപേട്ടന്റെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നത് ദിലീപേട്ടനും മകള്‍ മീനാക്ഷിയും ഓസ്‌ട്രേലിയയില്‍ പോയിരുന്ന സമയത്തായിരുന്നു. മഞ്ജു ചേച്ചിയുമായി താന്‍ സംസാരിക്കാറില്ല. നടി ആക്രമിക്കപ്പെട്ട സംഭവം റിമി ടോമി ഫോണില്‍ വിളിച്ച് പറഞ്ഞപ്പോഴാണ് ഞാന്‍ അറിയുന്നത് തന്നെ. സംഭവം നടന്നതിന് പിറ്റേന്ന് രാവിലെയാണ് റിമി ടോമി എന്നെ വിളിക്കുന്നത്. ദിലീപേട്ടന് ചായ ഇട്ട് കൊടുക്കുവാന്‍ പോയ നേരത്തായിരുന്നു റിമിയുടെ ഫോണ്‍ കോള്‍. സംഭവം അറിഞ്ഞ് ഞാന്‍ ദിലീപേട്ടന്റെ അടുത്ത് ചെന്നപ്പോള്‍ ദിലീപേട്ടന്‍ പ്രൊഡ്യൂസര്‍ ആന്റോ ചേട്ടനോട് ഫോണില്‍ സംസാരിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച സംഭവമാണ് സംസാരിച്ചതെന്നും സുനിയും കൂട്ടരുമാണ് ചെയ്തതെന്നും ദിലീപേട്ടന്‍ എന്നോട് പറഞ്ഞു. രാത്രി ആന്റോ ചേട്ടന്റെ മിസ്ഡ് കോള്‍ കണ്ടാണ് രാവിലെ തിരിച്ചുവിളിച്ചതെന്നും ആക്രമിക്കപ്പെട്ട നടിയുടെ നമ്പര്‍ ചോദിച്ചപ്പോള്‍ എനിക്ക് അറിയില്ലെന്നും മറുപടി നല്‍കി. രമ്യയെ വിളിച്ച് സംസാരിച്ചപ്പോള്‍ ആക്രമിക്കപ്പെട്ട നടി ക്ഷീണിതയായി കിടക്കുവാണെന്ന് പറഞ്ഞ് രമ്യ അമ്മയ്ക്ക് ഫോണ്‍ നല്‍കി. അമ്മയോട് ദിലീപേട്ടന്‍ സംസാരിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തിരുന്നു. സുനിയെ തനിക്ക് അറിയില്ലെന്നും സുനിയെ ഇതിന് മുമ്പ് കണ്ടതായി ഓര്‍ക്കുന്നില്ലെന്നും നടിയെ ആക്രമിച്ചതില്‍ സംഘടിപ്പിച്ച പ്രതിക്ഷേധ കൂട്ടായ്മയില്‍ താന്‍ പങ്കെടുത്തിരുന്നില്ലെന്നും ദിലീപേട്ടന്‍ പറഞ്ഞു.

ഏപ്രില്‍ 21 ന് ഞങ്ങള്‍ സ്റ്റേജ് ഷോയ്ക്ക് അമേരിക്കയിലേയ്ക്ക് പോയി. അവിടെ വെച്ചും ഇക്കാര്യങ്ങളൊന്നും ഞങ്ങള്‍ പ്രത്യേകിച്ച് സംസാരിച്ചില്ല. വിഷ്ണു അപ്പുണ്ണിയെ വിളിച്ചതും സുനി അപ്പുണ്ണിയെ വിളിച്ചതും അപ്പുണ്ണി അവരോട് ചൂടായി സംസാരിച്ചതും ദിലീപേട്ടന്‍ എന്നോട് പറഞ്ഞിരുന്നു. വിഷ്ണുവും സുനിയും നാദിര്‍ഷായെ വിളിച്ച കാര്യം എന്നോട് പറഞ്ഞിരുന്നില്ല. ദിലീപേട്ടന് ശത്രുക്കളുണ്ടായിരുന്നതായി എനിക്ക് തോന്നിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനെ തോന്നുന്നുണ്ട്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ദിലീപേട്ടനെതിരം സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തിയിരുന്നു. ദിലീപേട്ടനും മഞ്ജു ചേച്ചിയും തമ്മിലുള്ള വിവാഹമോചനത്തിന് കാരണം ശ്രീകുമാര്‍ ചേട്ടനായിരുന്നു എന്നുമാണ് കാവ്യ അന്ന് പറഞ്ഞിരുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top