Malayalam
നടന് അര്ജുന് നന്ദകുമാര്‍ വിവാഹിതനായി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
നടന് അര്ജുന് നന്ദകുമാര്‍ വിവാഹിതനായി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മലയാളികള്‍ക്ക് സുപരിചിതനായ യുവനടന് അര്ജുന് നന്ദകുമാര്‍ വിവാഹിതനായി. ദിവ്യ പിള്ളയാണ് വധു. കോവിഡ് നിയന്ത്രണങ്ങളോടെ നടന്ന ചടങ്ങില്‍ ഇരുവീട്ടുകാരും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു.
റോഷന് ആന്‍ഡ്രൂസ് ചിത്രം കാസനോവയിലൂടെയായിരുന്നു അര്ജുന് തന്റെ അഭിനയ ലോകത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടര്‍ന്ന് അതേവര്‍ഷം തന്നെ ഇറങ്ങിയ ഗ്രാന്‍ഡ് മാസ്റ്റര്‍ സിനിമയില്‍ വില്ലന്‍ വേഷവും കൈകാര്യം ചെയ്തതോടെ അര്ജുന് കൂടുതല്‍ ശ്രദ്ധേയനായി.
ബിഡിഎസ് ബിരുദധാരിയും ക്രിക്കറ്ററുമാണ് അര്ജുന്. ഷൈലോക്ക്, മറുപടി, സുസുധി വാത്മീകം, മി. ഫ്രോഡ്, മെഡുല്ല ഒബ്ളാം കട്ട, ദി ഡോള്‍ഫിന്‍സ്, 8.20, റേഡിയോ ജോക്കി, എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. മോഹന്‍ലാല്‍പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ റിലീസിനൊരുങ്ങുന്ന മരക്കാര്‍ ആണ് അര്‍ജുന്റെ പുതിയ ചിത്രം.
മോഹന്‍ലാലിനെ കൂടാതെ അര്ജുന് സര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു, കല്യാണി പ്രിയദര്ശന് എന്നിവരും പ്രധാന വേഷത്തെ അവതരിപ്പിക്കുണ്ട്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറയുന്ന ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്.
കാലാപാനി എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ചിത്രത്തിന്റെ പിന്നണിയില്‍. ഐ വി ശശിയുടെ മകന് അനിയാണ് ചരിത്രത്തിനൊപ്പം ഫിക്ഷനും ചേര്‍ത്ത് തയ്യാറാക്കിയ ചിത്രത്തിന്റെ സഹതിരകഥാകൃത്ത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
