Connect with us

2024-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്; എൻട്രികൾ ക്ഷണിക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി

Movies

2024-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്; എൻട്രികൾ ക്ഷണിക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി

2024-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്; എൻട്രികൾ ക്ഷണിക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി

2024-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള എൻട്രികൾ ക്ഷണിക്കുന്നതായി ചലച്ചിത്ര അക്കാദമി. 2024 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത കഥാചിത്രങ്ങൾ, കുട്ടികൾക്കുള്ള ചിത്രങ്ങൾ, 2024-ൽ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിക്കുക.

അപേക്ഷകൾ 2025 ഫെബ്രുവരി 10, വൈകുന്നേരം 5 മണിക്ക് മുൻപായി അക്കാദമി ഓഫീസിൽ ലഭിക്കണം. കഥാചിത്രങ്ങൾ Open DCP (unencrypted)/Blu-ray ആയിട്ടാണ് സമർപ്പിക്കേണ്ടത്. അക്കാദമി വെബ്‌സൈറ്റായ www.keralafilm.comൽ നിന്നും അപേക്ഷാ ഫോറവും നിയമാവലിയും ഡൗൺലോഡ് ചെയ്യാം.

തപാലിൽ ലഭിക്കുവാൻ 25/ രൂപ സ്റ്റാമ്പ് പതിച്ച് മേൽവിലാസമെഴുതിയ കവർ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യൻ സ്മാരകം, കിൻഫ്ര ഫിലിം ആൻറ് വീഡിയോ പാർക്ക്, സൈനിക് സ്‌കൂൾ.പി.ഒ., കഴക്കൂട്ടം, തിരുവനന്തപുരം-695 585 എന്ന വിലാസത്തിൽ അയയ്‌ക്കേണ്ടതാണ്.

തിരുവനന്തപുരം സെൻറ് ജോസഫ്‌സ് സ്‌കൂളിനുസമീപമുള്ള സ്റ്റാച്ച്യു റോഡിലെ അർച്ചന ബിൽഡിംഗിൽ പ്രവർത്തിക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസിൽ നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കുന്നതാണ് എന്നും ചലച്ചിത്ര അക്കാദമി അറിയിച്ചിട്ടുണ്ട്.

More in Movies

Trending

Recent

To Top