Social Media
വിഷു ആശംസകളുമായി സൂപ്പര്‍ താരങ്ങള്‍!
വിഷു ആശംസകളുമായി സൂപ്പര്‍ താരങ്ങള്‍!
മലയാളികള്‍ക്ക് വിഷു എന്നാല്‍ കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ഒപ്പം നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളും വിഷു സമ്മാനിക്കുന്നു. മലയാള മാസം മേടം ഒന്നാണ് വിഷുവായി ആഘോഷിക്കപ്പെടുന്നത്. പണ്ടുകാലത്ത് നിലനിന്നിരുന്ന കാര്‍ഷിക കലണ്ടര്‍ പ്രകാരം മേടം ഒന്നാണ് വര്‍ഷാരംഭം ആയി കണക്കാക്കിയിരുന്നത്. അതിനാല്‍ ആണ്ടുപിറപ്പ് എന്നും വിഷു അറിയപ്പെടുന്നുണ്ട്.
ഈ വേളയില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാള താരങ്ങള്‍. മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
മോഹന്‍ലാല്‍
ഹാപ്പി വിഷു!
മമ്മൂട്ടി
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ് വിഷു ആശംസകള്‍
സുരേഷ് ഗോപി
ഏവര്‍ക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു ആശംസകള്‍
ദിലീപ്
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
പൃഥ്വിരാജ്
ഹാപ്പി വിഷു
മഞ്ജു വാര്യര്‍
ഹാപ്പി വിഷു! ?
നിങ്ങള്‍ ആരാധിക്കുന്നത് കണ്ണാടി.
നിങ്ങള്‍ ആഗ്രഹിക്കുന്നത് പ്രതിഫലിക്കുക.
നിങ്ങള്‍ പ്രതീക്ഷിക്കുന്നത് ആകര്‍ഷിക്കുക.
നിങ്ങള്‍ എങ്ങനെ ബഹുമാനിക്കുന്നുവോ അത് ആയി മാറുക.
അജു വര്‍ഗീസ്
എട മോനേ…ഹാപ്പി വിഷു
ടൊവിനോ തോമസ്
ഏവര്‍ക്കും വിഷു ആശംസകള്‍
നമ്മടെ വിഷുക്കട്ടയും , അച്ചപ്പവും , നെയ്യപ്പവും ,പൂവന്‍ പഴവും ,കൊന്നപ്പൂവും എല്ലാം ശ്രീലങ്കയിലും ഉണ്ട് ട്ടോ !!
ഹണി റോസ്
ഹാപ്പി വിഷു
