Connect with us

യഥാര്‍ത്ഥജീവിതത്തിലും ലാലേട്ടന്‍ ഇത്തരം നിലപാടുകള്‍ ഉറക്കെ പ്രഖ്യാപിച്ചിരുന്നേല്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകുമായിരുന്നു; പ്രകാശ് ബാരെ

Social Media

യഥാര്‍ത്ഥജീവിതത്തിലും ലാലേട്ടന്‍ ഇത്തരം നിലപാടുകള്‍ ഉറക്കെ പ്രഖ്യാപിച്ചിരുന്നേല്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകുമായിരുന്നു; പ്രകാശ് ബാരെ

യഥാര്‍ത്ഥജീവിതത്തിലും ലാലേട്ടന്‍ ഇത്തരം നിലപാടുകള്‍ ഉറക്കെ പ്രഖ്യാപിച്ചിരുന്നേല്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകുമായിരുന്നു; പ്രകാശ് ബാരെ

നടിയെ ആക്രമിച്ച കേസില്‍ ഒന്നിന് പിന്നാലെ ഒന്നായി ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. കേസിലെ തെളിവായ, പീ ഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിലെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെ നിരവധിപേരാണ് ഇതിനോട് പ്രതികരിച്ചെത്തിയത്. അതിജീവിതയടക്കം തന്റെ പ്രതിഷേധം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

എന്റെ കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ വിചാരണക്കോടതി നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം എനിക്ക് ലഭിക്കുകയുണ്ടായി. അത് അങ്ങേയറ്റം ഞെട്ടിക്കുന്നതായിരുന്നു! പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കെ കോടതിയില്‍ ഇരുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ് എന്നാണ് അതിജീവിത പറഞ്ഞത്.

സിനിമാ മേഖലയില്‍ ഉള്ളവര്‍ അതിജീവിതയ്‌ക്കൊപ്പം നില്‍കുമ്പോള്‍ മോഹന്‍ലാലിന്റെ ഈ വിഷയത്തിലെ നിലപാട് സിനിമകളിലെ പോലെ ഉറക്കെ പ്രഖ്യാപിച്ചിരുന്നേല്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകുമെന്ന് പറഞ്ഞിരിക്കുകയാണ് പ്രകാശ് ബാരെ. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.

‘നേര്’ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം സിദ്ധിഖിന്റെ കഥാപാത്രത്തോട് പറയുന്ന എനിക്കിഷ്ടപ്പെട്ട, തിയേറ്ററുകളില്‍ നല്ല കയ്യടി നേടിയ ഒരു ഡയലോഗ് ഉണ്ട്. പീ ഡനത്തിനിരയായവര്‍ ഇങ്ങനെയൊന്നും പെരുമാറില്ലെന്ന് പറയുന്ന സിദ്ദിഖിന്റെ ഡിഫെന്‍സ് വക്കീലോട് ലാലേട്ടന്‍ പറയുന്നത്: ”പിന്നെയെങ്ങനെയാണവര്‍ പെരുമാറേണ്ടത്? അപമാനം ഭയന്ന് എല്ലാമുള്ളിലൊതുക്കി വിധിയെന്ന് കരുതി സ്വയമാശ്വസിച്ച് നിശ്ശബ്ദരായിരിക്കണമെന്നാണോ താങ്കളുദ്ദേശിക്കുന്നത്? കാലം മാറി സാര്‍.

പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ അങ്ങനെയല്ല. അവര്‍ വ്യക്തമായി വിളിച്ചുപറയും.. ആരാ.. എന്താ.. എങ്ങനെയാന്ന്. അതുള്‍ക്കൊള്ളാന്‍ പറ്റാത്തത് താങ്കളുടെ പ്രായത്തിന്റെയും സങ്കുചിതമനസ്സിന്റെയും പ്രശ്‌നമാണ്. ബെറ്റര്‍ യു െ്രെട റ്റു ചേഞ്ച് മിസ്റ്റര്‍..’ യഥാര്‍ത്ഥജീവിതത്തിലും ലാലേട്ടന്‍ ഇത്തരം നിലപാടുകള്‍ ഉറക്കെ പ്രഖ്യാപിച്ച് മലയാള സിനിമ പ്രവര്‍ത്തകര്‍ക്ക് മാതൃകയാവുമെന്ന് പ്രത്യാശിച്ചു പോവുകയാണ് എന്നാണ് പ്രകാശ് ബാരെ പറയുന്നത്.

ഈയൊരു കാലഘട്ടത്തില്‍ ഇങ്ങനെയൊരു ഡയലോഗ് അവതരിപ്പിച്ച ശാന്തിയ്ക്കും ജിത്തുവിനും അഭിനന്ദനങ്ങള്‍. എന്നും ധീരതയോടെ അതിജീവിതയോടൊപ്പം നിലകൊണ്ട ഹരീഷ് പേരടിയ്ക്ക് പ്രത്യേകാഭിവാദ്യങ്ങള്‍ എന്നും പ്രകാശ് കൂട്ടിച്ചേര്‍ത്തു. അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗോടു കൂടി ഫേസ്ബുക്കിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നതും.

അതേസമയം, ഹൈക്കോടതി ജഡ്ജിനെതിരെ ഗുരുതര ആരോപണമാണ് ഉയര്‍ന്ന് വന്നിരുന്നത്. ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ജസ്റ്റിസ് പേഴ്‌സണല്‍ കസ്റ്റഡിയില്‍ വെച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മെമ്മറി കാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡും പെെ്രെന്‍ഡവും ഒരു വര്‍ഷത്തിലേറെ നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെമ്മറി കാര്‍ഡ് സീല്‍ ചെയ്ത കവറില്‍ സൂഷിക്കണമെന്നാണ് നിയമം എന്നിരിക്കെയാണ് ജഡ്ജിന്റെ ഭാഗത്തുനിന്ന് തന്നെ ഗുരുതര വീഴ്ച വന്നിരിക്കുന്നത്. കോടതി ജീവനക്കാരുടെ മൊഴിയില്‍ ജസ്റ്റിസിനെതിരെ ഗുരുതര പരാമര്‍ശമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബെഞ്ച് ക്ലാര്‍ക്ക് മഹേഷ് മോഹന്റേയും പ്രോപ്പര്‍ട്ടി ക്ലാര്‍ക്ക് ജിഷാദിന്റേതുമാണ് മൊഴി. മഹേഷ് നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് പരിശോധിച്ചത് ജസ്റ്റിസ്സിന്റെ നിര്‍ദ്ദേശ പ്രകാരമെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വന്തം മൊബൈല്‍ ഫോണിലാണ് മഹേഷ് മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി ഉപയോഗിച്ചത്.

2018 ഡിസംബര്‍ 13ന് രാത്രി 10.58ന് വീട്ടില്‍ വെച്ചാണ് മഹേഷ് മെമ്മറി കാര്‍ഡ് ഉപയോഗിച്ചത്. മെമ്മറി കാര്‍ഡ് പരിശോധിച്ച മൈക്രോമാക്‌സ് ഫോണ്‍ നഷ്ടമായെന്ന് മഹേഷ് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, അന്വേഷണത്തില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ വിശദീകരണം തേടിയില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ജഡ്ജ് ഹണി എം വര്‍ഗ്ഗീസ് ആണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Continue Reading
You may also like...

More in Social Media

Trending