Connect with us

മണിചേട്ടൻ മുതൽ കുഞ്ഞിക്ക വരെ… ഇവർ മലയാള സിനിമാ ലോകത്തെ താര ഗായകർ!

Malayalam Breaking News

മണിചേട്ടൻ മുതൽ കുഞ്ഞിക്ക വരെ… ഇവർ മലയാള സിനിമാ ലോകത്തെ താര ഗായകർ!

മണിചേട്ടൻ മുതൽ കുഞ്ഞിക്ക വരെ… ഇവർ മലയാള സിനിമാ ലോകത്തെ താര ഗായകർ!

മലയാള സിനിമയിൽ താരങ്ങളായ നിരവധി താരങ്ങൾ പിന്നാലെ പിന്നണിഗായകരായി മാറിയിട്ടുണ്ട്. മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ളവർ പിന്നണി ഗാനരംഗത്തേയ്ക്ക് എത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഗാനരംഗത്തേയ്ക്കെത്തിയത് നടൻ ഉണ്ണി മുകുന്ദനാണ്. അച്ചായന്‍സ് എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ പാടിയത്. ഈ ഗാനത്തിനായി വരികൾ ഒരുക്കിയിരിക്കുന്നതും ഉണ്ണി തന്നെയാണ്. ഇവരെ കൂടാതെ മറ്റേതൊക്കെ താരങ്ങളാണ് അഭിനയിക്കാനെത്തിയ ശേഷം പിന്നണി ഗാനരംഗത്തേയ്ക്കെത്തിയത് എന്നൊന്ന് നോക്കാം.


നിരവധി ചിത്രങ്ങളിൽ ഗാനമാലപിച്ചിട്ടുള്ള മലയാള സിനിമാ താരമാണ് മോഹൻലാൽ. ആരാധകരുടെ ലാലേട്ടൻ ആലപിച്ച ഗാനങ്ങളെല്ലാം ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.
മേഘം എന്ന ചിത്രത്തിലെ മാർഗഴിയേ മല്ലികയേ എന്ന ഗാനമാലപിച്ചു കൊണ്ടായിരുന്നു മമ്മൂട്ടിയുടെ പിന്നണി ഗാനരംഗത്തേയ്ക്കുള്ള രംഗപ്രവേശനം. പിന്നാലെ ഒരുപിടി ചിത്രങ്ങളിൽ മമ്മൂട്ടി പലപ്പോഴായി ഗാനമാലപിച്ചിരുന്നു.
നടൻ പൃഥ്വിരാജും മലയാള സിനിമയിലെ താര ഗായകനാണ്. പുതിയ മുഖം എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഗായകനായി എത്തിയത്. പിന്നാലെ താരവും മലയാള സിനിമയുടെ പിന്നണി ഗാനരംഗത്ത് ഒരുപിടി ഗാനങ്ങളാലപിച്ച് തിളങ്ങിയിട്ടുണ്ട്.
നടൻ പൃഥ്വിരാജിൻ്റെ സഹോദരനായ താരം മികച്ച ഗായകൻ കൂടിയാണ്. ഇന്ദ്രജിത്ത് നായകനാകുന്ന ആഹാ എന്ന ചിത്രത്തിലൂടെ ഇന്ദ്രജിത്ത് പിന്നണിഗാനരംഗത്തേയ്ക്ക് എത്തുകയാണ്.


നടനായ ശേഷം പിന്നണി ഗാനരംഗത്തിൽ തൻ്റെ ഭാഗ്യം പരീക്ഷിച്ച താരമാണ് ജയസൂര്യ. സ്വന്തം ചിത്രത്തിൽ തന്നെയാണ് താരം ഗാനമാലപിച്ചിരിക്കുന്നത്. സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള സൂപ്പർതാരമാണ് ദുൽഖർ സൽമാൻ. താരം നായകനായിട്ടുള്ള ചിത്രത്തിനായാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദുൽഖറിൻ്റെ ഗാനാലാപന ശൈലി തന്നെ വേറെയാണ്.നിരവധി മലയാള ചിത്രങ്ങളിൽ ഗാനമാലപിച്ചിട്ടുള്ള താരമാണ് കലാഭവൻ മണി. ഒട്ടേറെ നാടൻ ഗാനങ്ങളും ഈ നടൻ്റെ ശബ്ദത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.


ജയറാമും മലയാള സിനിമയിൽ ഗാനമാലപിച്ചിട്ടുണ്ട്. മകൻ കാളിദാസിൻ്റെ ആദ്യ മലയാള ചിത്രത്തിലാണ് ജയറാം ഗാനമാലപിച്ചിട്ടുള്ളത്. ഈ ഗാനവും ഏറെ പ്രേക്ഷക പ്രീതി നേടിയതായിരുന്നു. രതീഷ് വേഗയുടെ ഈണത്തില്‍ ഉണ്ണി മുകുന്ദനും രതീഷ് വേഗയും ചേര്‍ന്നെഴുതിയ ഗാനമായ ‘നിനവറിയാതെ…’ എന്ന പാട്ടാണ് വൈറലായത്. അച്ചായന്‍സിന്റെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം നടന്ന പാര്‍ട്ടിയില്‍ ഉണ്ണിയുടെ പാട്ട് കേട്ട ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും സംഗീത സംവിധായകനും ചേർന്ന് ഉണ്ണിയോട് ഗാനം ആലപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇവരെ കൂടാതെ ബിജു മേനോൻ, ലാൽ,മനോജ് കെ ജയൻ, മുകേഷ് എന്നിവരും മലയാള സിനിമയിൽ ഗാനം ആലപിച്ചിട്ടുണ്ട്.

malayalam film actor

More in Malayalam Breaking News

Trending

Recent

To Top