Malayalam
ലോക്ക്ഡൗണ്‍; വൈറലായി താരങ്ങളുടെ നൃത്തവിരുന്ന്
ലോക്ക്ഡൗണ്‍; വൈറലായി താരങ്ങളുടെ നൃത്തവിരുന്ന്
ലോക്ക്ഡൗണ്‍ കാലത്ത് താരങ്ങള്‍ പലരും പല കാര്യങ്ങളാണ് ചെയ്യുന്നത്. അത് അവര്‍ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോള്‍ ഇതാ മലയാളത്തിലെ പ്രിയ നടിമാരുടെ നൃത്തവിരുന്നാണ് സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുന്നത്.
മനോഹര നൃത്തത്തിനായാണ് മലയാളത്തിലെ പ്രിയ നായികമാര്‍ ഒന്നിച്ചത്. ഓരോരുത്തരും അവരുടെ വീട്ടില്‍ നിന്നാണ് നൃത്തരംഗങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. ‘കാതില്‍ തേന്മഴയായ്’ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിനാണ് പ്രിയ നായികമാര്‍ ചുവടുവയ്ക്കുന്നത്.
മലയാള സിനിമയിലെ പ്രശസ്ത നൃത്തസംവിധായകന്‍ ബിജു ധ്വനിയാണ് ഇങ്ങനെയാരു ആശയം അവതരിപ്പിച്ചത്. ആശ ശരത്ത്, നവ്യ നായര്‍, അനു സിത്താര, രമ്യാ നമ്ബീശന്‍, അനുശ്രീ, ദുര്‍ഗാ കൃഷ്ണ, രചന നാരായണന്‍കുട്ടി എന്നീ നായികമാരാണ് മലയാളികള്‍ക്ക് ഭാവവിരുന്നൊരുക്കി വീഡിയോയില്‍ അണിചേര്‍ന്നിരിക്കുന്നത്.
malayalam actress
