ആദ്യമായി അഭിനയിച്ച ചലച്ചിത്രത്തിൻ്റെ പേരിൽ ഇന്നും അറിയപ്പെടുന്ന അഭിനേതാക്കൾ ആരൊക്കെ?
നമ്മുടെയെല്ലാം പല സിനിമ താരങ്ങളുടെയും ഒറിജിനല്‍ പേരും ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന പേരുകളും തമ്മില്‍ വ്യത്യാസം ഉണ്ട്.
ഒരു പേരിലൊക്കെ എന്തിരിക്കുന്നു എന്ന ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒരു പേരിലാണ് എല്ലാം. അല്ലെങ്കില്‍ ഒരു പേര് ഉണ്ടാക്കിയെടുക്കാന്‍ വേണ്ടിയാണ് ഓരോ മനുഷ്യനും ശ്രമിയ്ക്കുന്നത്. സിനിമാ താരങ്ങങ്ങളിൽ പലരും സിനിമയിൽ എത്തിയത്തിനു ശേഷം പേര് മാറ്റിയിട്ടുണ്ട് . എന്നാൽ ചിലതാരങ്ങൾക്ക് സിനിമ തന്നെ ചില പേരുകൾ സമ്മാനിക്കാറുണ്ട് .അതായത് പലപ്പോഴും അവർ ആദ്യചെയ്ത സിനിമയുടെ പേരിലായിരിക്കും അവർ അറിയെപ്പെടുന്നത് . ഒരുപാട് അഭിനയിച്ചിട്ടും,ആദ്യമായി അഭിനയിച്ച ചിത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന അഭിനേതാക്കൾ ആരൊക്കെയാണെന്ന് നോക്കിയാലോ ?
മണിയൻപിള്ള രാജു
അത്തരത്തിൽ മനസ്സിലേക്ക് ആദ്യം വരുന്ന പേര് മണിയൻപിള്ള രാജുവിനെയാണ്. സുധീർ കുമാർ എന്ന ഇദ്ദേഹം 1976 മുതൽ സിനിമയിൽ വന്നെങ്കിലും മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലൂടെ ഇന്നും ആ പേരിൽ അറിയപ്പെടുന്നു.
ഇടവേള ബാബു
മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് ഇടവേള ബാബു. യഥാർത്ഥ പേര് അമ്മനത്ത് ബാബു ചന്ദ്രൻ എന്നാണ്.1982-ൽ പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രമായ ഇടവേളയിൽ അഭിനയിച്ചതോടു കൂടിയാണ് ഇടവേള ബാബു എന്ന പേരു ലഭിച്ചത്.
ഭീമൻ രഘു
അനശ്വര നടൻ ജയന്റെ ആകസ്മിക മരണത്തിനു ശേഷം അദ്ദേഹത്തിൻറെ പകരക്കാരനായി വെള്ളിത്തിരയിൽ എത്തിയ നടനാണ് ഭീമൻ രഘു. ആദ്യമായി നായകനായ ഭീമൻ എന്ന ചിത്രത്തിൽ നിന്നാണ് അദ്ദേഹത്തിന് ഭീമൻ രഘു എന്ന പേര് ലഭിച്ചത്.
കുട്ട്യേടത്തി വിലാസിനി
മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് കുട്ട്യേടത്തി വിലാസിനി. 1971ല്‍ പുറത്തിറങ്ങിയ കുട്ട്യേടത്തി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടങ്ങോട്ട് ചെറുതും വലുതമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
ജയം രവി
പ്രശസ്ത തമിഴ് ചലച്ചിത്രതാരമാണ് ജയം രവി. യഥാര്‍ത്ഥ പേര് രവി മോഹന്‍. 2003ല്‍ ജയം എന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. രവി മോഹൻ ജയം രാവിയായി അറിയപ്പെട്ടു .
കാതൽ സന്ധ്യ
മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ നടിയാണ് കാതൽ സന്ധ്യ.ബാലാജി ശക്തിവേല്‍ സംവിധാനം ചെയ്ത കാതല്‍ എന്ന ചിത്രത്തിലൂടെയാണ് സന്ധ്യ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. ചിത്രം വന്‍ വിജയമായപ്പോള്‍ സന്ധ്യ പിന്നീട് കാതല്‍ സന്ധ്യയെന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. രേവതി എന്നാണ് യഥാർത്ഥ പേര്.
മേള രഘു
മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമായ മേളയിലെ നായകനായി അറിയപ്പെടുന്ന താരമാണ് അദ്ദേഹം. യഥാര്‍ത്ഥ പേര് ശശിധരന്‍ എന്നാണ്. കെ.ജി ജോർജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് രഘു സിനിമയിലെത്തിയത്. സര്‍ക്കസ് കൂടാരത്തിലെ കഥ പറഞ്ഞ ചിത്രമാണിത്. മമ്മൂട്ടിക്കൊപ്പം നായകതുല്യമായ വേഷമാണ് അതില്‍ രഘു ചെയ്തത്.
