ജോണി ഡെപ്പിന്റെ മാനനഷ്ടക്കേസില്‍ തുടരവേ ആംബര്‍ ഹേഡിനെതിരായി ഭീമഹര്‍ജി. ഹേഡ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അക്വമാന് 2-ല്‍ നിന്നും താരത്തെ മാറ്റണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ചേഞ്ച് ഡോട്ട് ഓ.ആര്.ജി എന്ന വെബ്സൈറ്റിലൂടെയാണ് ഹര്‍ജിയില്‍ പ്രേക്ഷകരുടെ ഒപ്പ് ശേഖരണം നടത്തുന്നത്.
ഇതുവരെ രണ്ട് മില്യണിലധികം പേരാണ് ഹര്‍ജിയില്‍ ഒപ്പിട്ടിട്ടുള്ളത്. ഗാര്‍ഹിക പീഡനം നേരിടുന്നുവെന്ന് ഹേഡിന്റെ പരാമര്‍ശത്തില്‍ ഡെപ്പിനെ ‘പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍’ എന്ന സിനിമ പരമ്പരയില്‍ നിന്നും മാറ്റിയതായി അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.
ഈ സംഭവം നിലനില്‍ക്കെയാണ് ഹേഡിനെ അക്വാമാന്റെ രണ്ടാം ഭാഗത്തില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി. ആംബര്‍ ഹേഡിന് എതിരെയുള്ള ജോണി ഡെപ്പിന്റെ മാനനഷ്ട കേസ് യുഎസിലെ വിര്‍ജീനിയയിലെ ഫെയര്‍ഫാക്ട് കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ തുടരുകയാണ്.
2018 ല്‍ ‘ദ് വാഷിങ്ടന്‍ പോസ്റ്റില്‍’, താനൊരു ഗാര്‍ഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബര്‍ ഹേര്‍ഡ് എഴുതിയിരുന്നു. ഇതിന് ശേഷം തന്റെ സിനിമാ ജീവിതം തകര്‍ന്നതായും ഡെപ് പറയുന്നു.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...