News
കൈയും കെട്ടി അതിജീവിത നോക്കി നില്‍ക്കേണ്ട ആവശ്യമില്ല, ഇപ്പോഴുള്ള കൂച്ചുവിലങ്ങ് അഴിച്ച് മാറ്റാനുള്ള ശ്രമം എന്തായാലും നടക്കണം, കേസിലെ രഹസ്യ വിചാരണ ഒഴിവാക്കണം ; കോടതി നടപടികള്‍ പരസ്യവും സുതാര്യവുമാക്കണം ; പ്രകാശ് ബാരെ പറയുന്നു
കൈയും കെട്ടി അതിജീവിത നോക്കി നില്‍ക്കേണ്ട ആവശ്യമില്ല, ഇപ്പോഴുള്ള കൂച്ചുവിലങ്ങ് അഴിച്ച് മാറ്റാനുള്ള ശ്രമം എന്തായാലും നടക്കണം, കേസിലെ രഹസ്യ വിചാരണ ഒഴിവാക്കണം ; കോടതി നടപടികള്‍ പരസ്യവും സുതാര്യവുമാക്കണം ; പ്രകാശ് ബാരെ പറയുന്നു
കഴിഞ്ഞ ദിവസമാണ് കേസില്‍ അതിജീവിതയ്ക്ക് നീതി വൈകുന്നു എന്നാരോപിച്ച് രവീന്ദ്രനും സുഹൃത്തുക്കളും പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ അതിജീവിതയ്ക്ക് നീതി ലഭിക്കാന്‍ പൊതുസമൂഹം തെരുവിലിറങ്ങണമെന്ന് നടനും നാടകപ്രവര്‍ത്തകനുമായ പ്രകാശ് ബാരെ പറയുന്നു . റിപ്പോര്‍ട്ടര്‍ ടിവിയുടെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന്‍ രവീന്ദ്രന്‍ ആരംഭിച്ച പ്രതിഷേധം ലോകമെമ്പാടുമുള്ള മലയാളി കൂട്ടായ്മകള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസിലെ രഹസ്യ വിചാരണ ഒഴിവാക്കേണ്ടതുണ്ടെന്നും കോടതി നടപടികള്‍ പരസ്യവും സുതാര്യവുമാക്കണം എന്നും പ്രകാശ് ബാരെ പറഞ്ഞു.
അതിജീവിത തന്നെ അവരുടെ ഐഡന്റിറ്റി പുറത്തുവിട്ട സ്ഥിതിയ്ക്ക് ഇനി അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിന് മേല്‍ക്കോടതിയുടെ അനുമതിയ്ക്കായി അപേക്ഷ കൊടുക്കണം എന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ എവിഡന്‍സ് ടാംപര്‍ ചെയ്തത് പകല്‍ പോലെ വ്യക്തമാണെന്നും കോടതിയ്ക്ക് ഉള്ളില്‍ പോലും ഇവര്‍ക്ക് സ്വാധീനമുണ്ടായിരുന്നു എന്നുള്ളതും തെളിയിക്കാന്‍ പറ്റുന്ന കാര്യമാണ് എന്നും പ്രകാശ് ബാരെ ചൂണ്ടിക്കാട്ടി. പ്രകാശ് ബാരെ പറഞ്ഞതിന്റെ പ്രസക്തഭാഗങ്ങള്‍ വായിക്കാം.
സമൂഹത്തിലെ ഏത് മാറ്റവും ഒരു ചെറിയ ന്യൂനപക്ഷം ഒരുപാട് ത്യാഗങ്ങള്‍ ചെയ്തിട്ട് നേടിയെടുക്കുന്ന കാര്യമാണ്. അങ്ങനെ ഉള്ള കൂട്ടായ്മകള്‍ ഉണ്ട്, ഉണ്ടായിരുന്നു. കൊവിഡ് കാലത്തിന് മുന്‍പ് വരെയും ഈ കൂട്ടായ്മകള്‍ ഒന്നിച്ച് വരികയും അതിന് വേണ്ടി ഒന്നിച്ച് നില്‍ക്കുകയും ചെയ്തിരുന്നു. കാര്യങ്ങള്‍ നടക്കുന്നുണ്ട് എന്ന തോന്നലാണ്. ഏതാനും 100 കോടികള്‍ വെച്ചിട്ടാണല്ലോ ഇവിടെയുള്ള സിസ്റ്റം മുഴുവന്‍ വിലയ്ക്ക് വാങ്ങാനുള്ള ശ്രമം നടക്കുന്നത്. ഈ ലോകം മുഴുവനുള്ള മലയാളികള്‍ ഇതിനെ ഉറ്റ് നോക്കി കൊണ്ടിരിക്കുകയാണ്. ഇത് എങ്ങനെ കോണ്‍ട്രിബ്യൂട്ട് ചെയ്യും, ചാനലൈസ് ചെയ്യും എന്ന് നോക്കി കൊണ്ടിരിക്കുകയാണ്.
ഇതിനേക്കാള്‍ എത്രയോ കൂടുതല്‍ കാശോ അല്ലെങ്കില്‍ ഇതിനേക്കാള്‍ എത്രയോ സമയമോ ചെലവഴിക്കാന്‍ തയ്യാറുള്ള ആള്‍ക്കാരുണ്ട്. അവര്‍ അതിനുള്ള ഓപ്പര്‍ച്ച്യൂണിറ്റി നോക്കി നില്‍ക്കുകയാണ്. ഇതൊരു തുടക്കമാണ്. രവീന്ദ്രന്‍ അവിടെ ചെയ്യുന്നത്. അത് കേരളം മുഴുവന്‍ പടരാനും സാധ്യതയുണ്ട്. ഞാനിപ്പോള്‍ കാലിഫോര്‍ണിയയിലാണ്. കാണുന്ന ആള്‍ക്കാര്‍ മുഴുവന്‍ എന്നോട് സംസാരിക്കുന്നത് ഇത് എന്താ ഇങ്ങനെ പോകുന്നത്. നമുക്ക് എന്താണ് ചെയ്യാന്‍ പറ്റാ, ഒന്ന് പറഞ്ഞ് തരൂ എന്ന തരത്തിലാണ്. ലോകത്തിന്റെ പല ഭാഗത്തുമുള്ള മലയാളി കൂട്ടായ്മകള്‍ ഇതിനെതിരെ ശബ്ദിക്കാന്‍ തുടങ്ങും. ഇങ്ങനെയാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍.
ഓരോ ദിവസത്തെ ഡെവലപ്‌മെന്റ് കാണുമ്പോഴും നമ്മള്‍ അത്രയും ഡിജക്ടറ്റഡ് ആകും. പിന്നേയും ഹോപ്പിംഗ് എഗൈന്‍സ്റ്റ് ദി ഹോപ്പ് എന്ന് പറയില്ലേ. അതാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. നേരത്തെ പറഞ്ഞത് പോലെ ചുരുങ്ങി കൊണ്ടിരിക്കുകയാണ്. അങ്ങനെ ചുരുങ്ങി കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തില്‍, അവിടെ നിന്നിട്ടാണ് ഈ കേസില്‍ നീതി ഉണ്ടാക്കാന്‍ വേണ്ടി ഏതാനും പേര്‍, കുറച്ച് മാധ്യമങ്ങളും പൊലീസുകാരുമൊക്കെ സ്ട്രഗിള്‍ ചെയ്യുന്നത്. പക്ഷെ ഇത് ഇങ്ങനെ ആണോ നടക്കേണ്ടത്. ഇതിന് വേറെ രീതികളില്ലേ. കോടതി ചെയ്യേണ്ടത് കോടതി ചെയ്യുന്നില്ല എന്നൊരു തോന്നല്‍ ഇവിടെ ഇങ്ങനെ ഉണ്ടായിരിക്കുമ്പോള്‍ നീതിന്യായ വ്യവസ്ഥയ്ക്ക് അതിന് വേറെ വഴികളില്ലേ എന്നാണ് ചോദിക്കുന്നത്.
കൈയും കെട്ടി അതിജീവിത നോക്കി നില്‍ക്കേണ്ട ആവശ്യമില്ല. നിയമം അനുവദിക്കുന്ന വഴികളിലൂടെ ഇപ്പോഴുള്ള കൂച്ചുവിലങ്ങ് അഴിച്ച് മാറ്റാനുള്ള ശ്രമം എന്തായാലും നടക്കണം. മാധ്യമങ്ങള്‍ എന്ന നിലയില്‍ സമൂഹം എന്ന നിലയില്‍ നമുക്ക് തിരിച്ചുപോകാം. കൂറുമാറിയ സാക്ഷികളോട് നമുക്ക് ചോദിക്കാം. അവരുടെ വായ തുറപ്പിക്കാന്‍ പറ്റുമോ എന്ന് നോക്കാം. അല്ലെങ്കില്‍ രാജിവെച്ച് പോയ പബ്ലിക് പ്രോസിക്യൂട്ടേഴ്‌സിനോട് ചോദിക്കാം എന്തായിരുന്നു ഇതിലെ പ്രശ്‌നങ്ങള്‍ എന്ന്. അതിന്റെ ഉള്ളിലേക്ക് കടക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഡെഡ്‌ലോക്ക് സിറ്റുവേഷനില്‍ നിന്ന് ഈ കേസിനെ മോചിപ്പിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു.
അത് നിയമം അനുവദിക്കുന്ന ഒരു കാര്യം കൂടിയാണ്. കാരണം ഏതൊരു കോടതിയ്ക്കും കൃത്യമായി മനസിലാകേണ്ട കാര്യമാണ് ഇവിടെ എന്തോ പ്രശ്‌നം നടക്കുന്നുണ്ട് എന്നത്. രണ്ട് പേര് രാജി വെച്ച് പോയതും അതിജീവിതയ്ക്ക് മോശപ്പെട്ട അനുഭവമുണ്ടായതും ഈ പ്രതികള്‍ സാക്ഷികളെ കൂറുമാറ്റിയതും തെളിയിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. പക്ഷെ ഡിജിറ്റല്‍ എവിഡന്‍സ് ടാംപര്‍ ചെയ്തത് പകല്‍ പോലെ വ്യക്തമാണ്. കോടതിയ്ക്ക് ഉള്ളില്‍ പോലും ഇവര്‍ക്ക് സ്വാധീനമുണ്ടായിരുന്നു എന്നുള്ളതും തെളിയിക്കാന്‍ പറ്റുന്ന കാര്യമാണ്.പ്രധാന തെളിവ് തന്നെ ടാംപര്‍ ചെയ്യപ്പെടാം എന്നുള്ള സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ ഇന്‍ ക്യാമറ പ്രൊസീഡിംഗ്‌സ് പുറത്തുള്ള ജനങ്ങൡലേക്ക് എത്തണം. അതജീവിത തന്നെ അവരുടെ ഐഡന്റിറ്റി പുറത്ത് വിട്ട സ്ഥിതിയ്ക്ക് ഇനി അതിന്റെ ആവശ്യമില്ല. സുതാര്യമായ വിചാരണയാണ് ഇനി നമുക്ക് വേണ്ടത്. അതിന് വേണ്ടത് മേല്‍ക്കോടതിയില്‍ പോയിട്ട് റിക്വസ്റ്റ് ചെയ്യുക എന്നുള്ളത് ഇപ്പോള്‍ ചെയ്യാന്‍ പറ്റുന്ന ഓപ്ഷനാണ്. ഇതിനകത്ത് കാര്യങ്ങള്‍ നടന്ന് കൊള്ളും അപ്പോള്‍ ഞാന്‍ ഇതിനകത്ത് സ്‌പെന്റ് ചെയ്യേണ്ടി വരില്ല എന്നുള്ള ഒരു തോന്നലില്‍ ആയിരുന്നു കുറെക്കാലം.കാരണം ഒന്ന് അറിവില്ലായ്മ കൊണ്ട്, രണ്ട് എന്തൊക്കയോ സംഭവിക്കുന്നുണ്ട് എന്നൊരു തോന്നല്‍ മാധ്യമങ്ങളില്‍ നിന്നൊക്കെ കിട്ടുന്നത് കൊണ്ട്. പക്ഷെ ഇത് എല്ലാ തരത്തിലും പി ടി തുടങ്ങി വെച്ച സംഭവം ഇതുപോലെ അവസാനിക്കുന്നത് കാണുമ്പോള്‍ അവരുടെ ഫ്രണ്ട്‌സിന് ഒരു നിരാശയുണ്ടാകും. അതിനെ മറികടക്കാന്‍ വേണ്ടിയാണ് അവര്‍ തെരുവില്‍ ഇറങ്ങുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ചങ്ങലയ്ക്ക് തന്നെ ഭ്രാന്ത് പിടിക്കുന്നു എന്ന തോന്നലുണ്ടാകുമ്പോഴാണ്തെരുവില്‍ ഇറങ്ങുക എന്നതൊക്കെ സംഭവിക്കുന്നത്.
about dileep
