Movies
ഐശ്വര്യം പടിയിറങ്ങിപോയി ? വിവാഹമോചനത്തിനു പിന്നാലെ നാഗചൈതന്യയ്ക്ക് പരാജയങ്ങള്‍ മാത്രമോ? റിപ്പോര്‍ട്ടിങ്ങനെ!
ഐശ്വര്യം പടിയിറങ്ങിപോയി ? വിവാഹമോചനത്തിനു പിന്നാലെ നാഗചൈതന്യയ്ക്ക് പരാജയങ്ങള്‍ മാത്രമോ? റിപ്പോര്‍ട്ടിങ്ങനെ!
തെന്നിന്ത്യയിലെ സൂപ്പർതാരജോടികളായിരുന്നു സാമന്തയും നാഗചൈതന്യയും. അക്കിനേനി കുടുംബത്തിലേക്കുള്ള സാമന്തയുടെ വരവ് മാദ്ധ്യമങ്ങളും ആരാധകരും ഒരുപോലെ ആഘോഷിച്ചിരുന്നു.
പ്രേക്ഷകരെ ഏറെ വേദനിപ്പിച്ച ഒരു വിവാഹമോചന വാര്‍ത്തയായിരുന്നു നാഗചൈതന്യയുടെ സാമന്തയുടെ. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഒന്നിച്ച ഇവര്‍ വളരെ സന്തോഷകരമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. എന്നാല്‍ ഇതിനിടെ എപ്പോഴോ ഇവരുടെ ജീവിതത്തില്‍ വിള്ളലുകള്‍ ഉണ്ടായി തുടങ്ങി. നേരത്തെ ഇവരുടെ വിവാഹമോചനത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും അതിലൊന്നും താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. പിന്നീട് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് വേര്‍പിരിയുന്നു എന്ന കാര്യം അറിയിച്ചത്. അപ്പോഴും ഇതിന്റെ കാരണം താരങ്ങള്‍ വ്യക്തമാക്കിയിരുന്നില്ല.
വിവാഹമോചനത്തിന് ശേഷം രണ്ടുപേരും അഭിനയത്തില്‍ സജീവമാണ്. സാമന്തയ്ക്ക് കൈനിറയെ സിനിമകളാണ്. ഒന്നിനുപുറകെ ഓരോ നേട്ടങ്ങള്‍ ആണ് സാമന്തയെ തേടിയെത്തുന്നത്.
എന്നാല്‍ വിവാഹമോചനത്തിനുശേഷം നാഗചൈതന്യയുടെ ജീവിതം അത്ര സുഖകരമല്ല. താരത്തിന്റെ പുതിയ ചിത്രങ്ങളൊന്നും പ്രതീക്ഷിച്ചത്ര വിജയിക്കുന്നില്ല. മാത്രമല്ല സോഷ്യല്‍മീഡിയയിലും വലിയ പ്രേക്ഷക പിന്തുണ നാഗചൈതന്യയ്ക്ക് ലഭിക്കുന്നില്ല. ഇപ്പോള്‍ മൊത്തത്തില്‍ വളരെ സൈലന്റ് ആയി ഇരിക്കുകയാണ് നാഗചൈതന്യ.
നാഗ ചൈതന്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ബംഗാര്‍രാജു വലിയ പ്രതീക്ഷകളുമായി എത്തിയ സിനിമയായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ റിലീസ് ചെയ്ത സിനിമ പ്രതീക്ഷിച്ചത് പോലെ വിജയിച്ചില്ല. ഇനി ഒന്നിലധികം പ്രൊജക്ടുകളുടെ ഭാഗമായി ചൈതന്യ എത്തും. എന്നാല്‍ പ്രേക്ഷകരെ ഒരുപോലെ ആകര്‍ഷിക്കാന്‍ ഈ സിനിമകള്‍ക്ക് സാധിക്കുമോ എന്നാണ് ചോദ്യം.
about nagachaithaniya
