Connect with us

ഒരുമിച്ച് അഭിനയിക്കാന്‍ തയ്യാറാകാതെ സാമന്തയും നാഗ ചൈതന്യയും…!; രണ്ട് പേര്‍ക്കുമിടയില്‍ നിന്ന് വട്ടം തിരിഞ്ഞ് സംവിധായക നന്ദിനി റെഡ്ഡി

News

ഒരുമിച്ച് അഭിനയിക്കാന്‍ തയ്യാറാകാതെ സാമന്തയും നാഗ ചൈതന്യയും…!; രണ്ട് പേര്‍ക്കുമിടയില്‍ നിന്ന് വട്ടം തിരിഞ്ഞ് സംവിധായക നന്ദിനി റെഡ്ഡി

ഒരുമിച്ച് അഭിനയിക്കാന്‍ തയ്യാറാകാതെ സാമന്തയും നാഗ ചൈതന്യയും…!; രണ്ട് പേര്‍ക്കുമിടയില്‍ നിന്ന് വട്ടം തിരിഞ്ഞ് സംവിധായക നന്ദിനി റെഡ്ഡി

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. യുവ താരമായ നാഗ ചൈതന്യയുമായുള്ള വിവാഹത്തോടെ ഇരുവരും പ്രിയ ജോഡികളുമായിരുന്നു. എന്നാല്‍ ആരാധകരെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നുവെന്നുള്ള വാര്‍കള്‍ പുറത്തെത്തിയത്. കുറച്ച് നാളുകളായി ഇരുവരും വേര്‍പിരിയുന്നു എന്നുള്ള ഗോസിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. പിന്നീടാണ് ഇരുവരും വിവാഹമോചിതരാകുന്നുവെന്നുള്ള വിവരം അറിയിക്കുന്നത്.

എന്നാല്‍ ഇരുവരുടെയും വിവാഹ മോചനം അവരുടെ പ്രൊജെക്ടുകളെ കൂടി ബാധിച്ചിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
സംവിധായിക നന്ദിനി റെഡ്ഡി ഒരുക്കാന്‍ പോകുന്ന ചിത്രത്തില്‍ സാമന്തയും ചൈതന്യയും ഒന്നിച്ചഭിനയിക്കേണ്ടത് ആയിരുന്നു. എന്നാല്‍ ഇതുവരെയും ഇരുവരും ഒന്നിച്ച് അഭിനയിക്കാന്‍ സമ്മതിച്ചിട്ടില്ലെന്നുമാണ് വിവരം.

നാഗ ചൈതന്യയ്ക്ക് ഒപ്പം നില്‍ക്കാന്‍ ആണ് നന്ദിനിയുടെ തീരുമാനമെന്നും ഇതോടെ നന്ദിനി തന്റെ ചിത്രത്തില്‍ സാമന്തയ്ക്കു പകരം ആളെ അന്വേഷിച്ചു തുടങ്ങി എന്നുമാണ് വിവരം. ഇനി സാമന്തക്ക് പകരം, നാഗ ചൈതന്യയുടെ സൂപ്പര്‍ നായികയാകാന്‍ ആരായിരിക്കും വരിക എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

സാമന്തയുടേതായി 2013 ല്‍ പുറത്തിറങ്ങിയ ജബര്‍ദസ്ത്, 2019 ല്‍ പുറത്തിറങ്ങിയ ഓ! ബേബിഎന്നീ രണ്ടു പ്രൊജെക്ടുകള്‍ ഒരുക്കിയിട്ടുള്ള നന്ദിനി സമാന്തയുമായി ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇപ്പോള്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. നാഗ ചൈതന്യയെ നായകനാക്കാനായി ചര്‍ച്ചകള്‍ നടത്തി എല്ലാം സെറ്റായി വന്നപ്പോഴാണ് സാമന്ത- നാഗ ചൈതന്യ വിവാഹ മോചനം വരുന്നത്.

More in News

Trending

Recent

To Top