ഹോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് നടി മേഗന് ഫോക്സ്. ഇപ്പോഴിതാ താനും പ്രതിശ്രുത വരനും പരസ്പരം രക്തം കുടിക്കാറുണ്ടെന്ന് പറയുകയാണ് മേഗന് ഫോക്സ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മേഗന്റെ വെളിപ്പെടുത്തല്‍.
‘പരസ്പരം രക്തം കുടിക്കുന്നത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് തോന്നുന്നു. ഏതാനും തുള്ളികള്‍ മാത്രമാണ് ഞങ്ങള്‍ കുടിക്കാറുള്ളത്. പക്ഷേ, ആചാരത്തിന്റെ ഭാഗമായി ഞങ്ങള്‍ പരസ്പരം രക്തം കുടിയ്ക്കാറുണ്ട്. വളരെ നിയന്ത്രിതമാണിത്.
കുറച്ച് തുള്ളി രക്തം കുടിക്കാമെന്ന് ഞാന്‍ പറയുമ്പോള്‍ കെല്ലി കുറച്ചുകൂടി കുടിപ്പിക്കും. അദ്ദേഹം നെഞ്ച് കീറിതുറന്ന്, ‘എന്റെ ആത്മാവ് എടുക്കൂ’ എന്ന മട്ടിലാണ്. പക്ഷേ, ഞാന്‍ അങ്ങനെ ചെയ്യില്ല’എന്നും മേഗന് പറഞ്ഞു.
താനാണ് കെല്ലിയെ സൃഷ്ടിച്ചതെന്നും മേഗന് പറഞ്ഞു. ചെറിയ കുട്ടിയായിരിക്കുമ്ബോള്‍ മുതല്‍ താന്‍ കെല്ലിയെ സ്വപ്നം കാണാറുണ്ടായിരുന്നു. തനിക്ക് 35ഉം കെല്ലിയ്ക്ക് 32 വയസുമാണ് ഉള്ളത്.
താന്‍ സ്വപ്നം കണ്ട അതേ രൂപമാണ് കെല്ലിയ്ക്ക്. അതുകൊണ്ട് തന്നെ താനാണ് കെല്ലിയെ സൃഷ്ടിച്ചതെന്നും മേഗന് പറഞ്ഞു. അമേരിക്കന്‍ റാപ്പര്‍ കെല്ലിയാണ് ട്രാന്‍സ്ഫോമേഴ്സ് അടക്കം നിരവധി സിനിമകളില്‍ അഭിനയിച്ച മേഗന് ഫോക്സിന്റെ പ്രതിശ്രുത വരന്.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...