തെന്നിന്ത്യയില്‍ നിരവധി ആരാധകരുളള താരമാണ് വിജയ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വിജയുടേതായി പുറത്തെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ വിജയെ കുറിച്ച് നിര്‍മാതാവ് അഭിരാമി രാമനാഥന് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
സിനിമ മോശമായാല്‍ കൂടി ആളുകള്‍ വിജയ്യെ ഇഷ്ടപ്പെടുന്നുവെന്നാണ് അഭിരാമി രാമനാഥന് പറയുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഭിരാമിയുടെ വാക്കുകള്‍ ചര്‍ച്ചയാകുകയും ചെയ്തിട്ടുണ്ട്.
വിജയ് കഠിനാദ്ധാനത്തില്‍ വിശ്വസിക്കുന്ന ആളാണ്. സിനിമ മോശമായാല്‍ കൂടി ആളുകള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. വിജയ്ക്ക് ഓസ്കര് ലഭിക്കാനുള്ള പ്രതിഭയുണ്ട്. വിജയ്യുടെ ഓസ്കര് നേട്ടം തമിഴ് സിനിമയ്ക്ക് അഭിമാനമായിരിക്കുമെന്നും നിര്‍മാതാവും എഴുത്തുകാരനുമായ അഭിരാമി രാമനാഥന് പറഞ്ഞു.
കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എഡിറ്റിംഗ് ആര് നിര്‍മ്മല്‍. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. റോ ഉദ്യോഗസ്ഥാനായിട്ടാണ് ചിത്രത്തില്‍ വിജയ് അഭിനയിച്ചത്. റിലീസ് ദിവസം മികച്ച പ്രതികരണം ലഭിച്ചെങ്കിലും മോശം അഭിപ്രായത്തെ തുടര്‍ന്ന് ചിത്രം പിന്നോട്ടുപോയിരുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...