Malayalam
അപ്പുവും ഹരിയും തമ്മിലുള്ള ആ ആഗ്രഹം നടന്നില്ല ; രക്ഷയുടെ വിവാഹത്തിന് ഗിരീഷ് എത്താഞ്ഞത്; സാന്ത്വനത്തിലെ വിശേഷങ്ങളും രക്ഷയുടെ വിവാഹ ദിനത്തിൽ സംഭവിച്ചതും തുറന്നു പറഞ്ഞ് സാന്ത്വനത്തിലെ ഹരി!
അപ്പുവും ഹരിയും തമ്മിലുള്ള ആ ആഗ്രഹം നടന്നില്ല ; രക്ഷയുടെ വിവാഹത്തിന് ഗിരീഷ് എത്താഞ്ഞത്; സാന്ത്വനത്തിലെ വിശേഷങ്ങളും രക്ഷയുടെ വിവാഹ ദിനത്തിൽ സംഭവിച്ചതും തുറന്നു പറഞ്ഞ് സാന്ത്വനത്തിലെ ഹരി!
ടെലിവിഷന്‍ പ്രേക്ഷകരുടെ ഇടയിൽ ഇന്ന് ഏറെ സംസാര വിഷയമായ പരമ്പരകളിലൊന്നാണ് സാന്ത്വനം. സാന്ത്വനം വീട്ടിലെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഒരു കുടുംബം പോലെയാണ് ഞങ്ങളെല്ലാം കഴിയുന്നതെന്ന് താരങ്ങളെല്ലാം പറഞ്ഞിരുന്നു. ഒരു കൂട്ട് കുടുംബം എങ്ങനെ ആകണമെന്ന് സാന്ത്വനം വീട് കണ്ട് പഠിക്കണമെന്നാണ് ഇന്ന് മലയാളികൾ പറയുന്നത്.
പരമ്പരയില്‍ അപ്പുവായെത്തുന്ന രക്ഷ രാജിന്റെ വിവാഹം കഴിഞ്ഞ ദിവസം വളരെ ആഘോഷത്തോടെയാണ് നടത്തിയത്. സാന്ത്വനം വീട്ടിലെ അംഗങ്ങളെല്ലാം വിവാഹത്തിന് എത്തിയിരുന്നുവെങ്കിലും അപ്പുവിന്റെ ഓൺസ്ക്രീൻ ഭർത്താവായ ഹരി എത്തിയിരുന്നില്ല.
ഇതേക്കുറിച്ചായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. അപ്പുവിന്റെ വിവാഹം മിസായതിനെക്കുറിച്ച് പറഞ്ഞുള്ള ഹരിയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. പേര് ഗിരീഷാണെങ്കിലും ഇപ്പോള്‍ ഹരി എന്നറിയപ്പെടാനാണ് ഇഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒരു ഓൺലൈൻ ,മീഡിയയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഹരിയുടെ തുറന്നു പറച്ചിൽ .
ഓണ്‍സ്ക്രീനിലേയും ഓഫ് സ്ക്രീനിലേയും ഭര്‍ത്താവ് എന്ന് പറഞ്ഞ് അപ്പുവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യണമെന്നൊക്കെ കരുതിയിരുന്നു. അതൊക്കെ മിസായി. ഒരു ആയുര്‍വേദ ചികിത്സയിലായിരുന്നു ഞാന്‍. ഏഴ് ദിവസം ഇവിടെത്തന്നെ വേണം. ഇത് ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ കൂടുതല്‍ പ്രശ്നമായേനെ. ഓണ്‍സ്ക്രീനിലേയും ഓഫ് സ്ക്രീനിലേയും ഭര്‍ത്താവിനൊപ്പം നില്ക്കുന്ന മൊമന്റിന് വേണ്ടി ഞാനും കാത്തിരിക്കുകയായിരുന്നു.
അതാണ് എനിക്ക് മിസായത്. ഒരു നടനെന്ന നിലയില്‍ പലപ്പോഴും പല കാര്യങ്ങളും മിസ് ചെയ്യാറുണ്ട്. എന്റെ മോളുടെ ബര്‍ത്ത് ഡേയും ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്സറിയുമൊക്കെ ഞാന്‍ മിസ് ചെയ്തിട്ടുണ്ട്. അപ്പുവിനെ വിളിച്ചിരുന്നുവെങ്കിലും അവള് ഫോണെടുക്കുന്നില്ലെന്നും ഹരി പറയുന്നു.
കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുന്നത് എനിക്ക് ഇഷ്ടമാണ്. ഇപ്പോള്‍ എന്നെ ഹരിയായി വിളിക്കുന്നതാണ് ഇഷ്ടം. സീരിയല്‍ നന്നായിട്ട് പോവുന്നുണ്ട്. ചെറുപ്പക്കാര്‍ പോലും വന്നിട്ട് സീരിയല്‍ കാണാറുണ്ട് എന്ന് പറയാറുണ്ട്. ഭാഗ്യജാതകമായിരുന്നു ലാസ്റ്റ് പ്രൊജക്ട്. സജിയേട്ടനായിരുന്നു അതിന്റെ കണ്ട്രോളര്. അദ്ദേഹമാണ് സാന്ത്വനത്തിലും.
അങ്ങനെയാണ് എന്നെ വിളിച്ചത്. രജപുത്രയുടെ അവന്തിക ക്രിയേഷന്‍സ് എന്ന് പറഞ്ഞാല്‍ ഇന്‍ഡസ്ട്രിയില്‍ ആരും നോ പറയില്ല. അത്രയും മികച്ചൊരു അവസരമാണ്. ഒരു ഭാഗ്യം പോലെയായാണ് ഞാന്‍ ഈ അവസരത്തെ കാണുന്നത്. ഹരിയായി എന്ന സ്വീകരിച്ച പ്രേക്ഷകരോടാണ് നന്ദി പറയാനുള്ളത്.
ഇതുവരെ അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളോടും ഒരേപോലെ ഇഷ്ടമാണ്. എന്റെ മാക്സിമം കൊടുത്താണ് ഞാന്‍ ചെയ്യുന്നത്്. നെഗറ്റീവായും പോസിറ്റീവായുമുള്ള കമന്റുകള്‍ ലഭിക്കാറുണ്ട്. എല്ലാം ഞാന്‍ നോക്കാറുണ്ടെന്നും ഹരി പറയുന്നു. വില്ലനായി അഭിനയിച്ച സമയത്ത് ആളുകള്‍ തല്ലാനൊക്കെ വന്നിട്ടുണ്ട്. നല്ല കഥാപാത്രമായത് കൊണ്ട് ഇപ്പോള്‍ എല്ലാവര്ക്കും നല്ല സ്നേഹമാണ്. സാന്ത്വനം കുടുംബത്തെ നിങ്ങള്‍ എങ്ങനെയാണോ കാണുന്നത് അതേ പോലെ തന്നെയാണ് അവിടെ. രാജീവേട്ടനെ കാണുമ്പോള്‍ ഏട്ടനായിത്തന്നെയാണ് കാണുന്നത്. അച്ചു അനിയനെപ്പോലെയാണ്. ആദിത്യന് സാറുമായാണ് എനിക്ക് അവിടെ കൂടുതല്‍ അടുപ്പമുള്ളത്.
സെറ്റില്‍ ഏറ്റവും ചാടിച്ചാടി നടക്കുന്നത് രാജീവേട്ടനാണ്. അതായത് ബാലേട്ടന്, കണ്ടാല്‍ വിശ്വസിക്കില്ല. എല്ലാവരും നല്ല കൃത്യതയോടെയാണ് സെറ്റിലേക്ക് എത്താറുള്ളത്. ഒന്നിനൊന്ന് മികച്ചതാക്കാനുള്ള മത്സരത്തിലാണ് എല്ലാവരും. എനിക്കില്ലേയെന്ന് വിളിച്ച് ചോദിക്കാറുണ്ട് ഓരോരുത്തരും. ഏറ്റവും കൂടുതല്‍ റീല്‍സ് അഡക്ടഡായിട്ടുള്ള ആള് ഞാനാണ്.
ചിപ്പി ചേച്ചി നല്ല കെയറിംഗാണ്. എന്ത് കാര്യമുണ്ടെങ്കിലും നമുക്ക് ചേച്ചിയോട് പറയാനാവും. പേഴ്സണല്‍ വിഷമങ്ങള്‍ വരെ ചേച്ചിയോട് ഷെയര്‍ ചെയ്യാറുണ്ട്. അപ്പു ഭയങ്കര ഡെഡിക്കേറ്റഡാണ്. സംസാരിച്ചുകൊണ്ടേയിരിക്കുന്നയാളാണ്. ഹരിയും അപ്പുവും പൊളിയാണ് എന്നാണ് ഞാന്‍ പറയുക എന്നുമായിരുന്നു ഗിരീഷ് പറഞ്ഞത്.
about santhwanam
